റമളാൻ പശ്ചാത്താപത്തിന്റെ മാസമാവണം : സിദ്ധീഖ് അൽ ഖാസിമി
ഷാര്‍ജ: റമളാൻ ആത്മ സംസ്കരണത്തോടൊപ്പം പശ്ചാതാപത്തിന്റെയും മാസം ആക്കി മാറ്റാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് പ്രമുഖ വാഗ്മി സിദ്ധീഖ് അൽ ഖാസിമി വിതുര. ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റിലെ എട്ടാം ദിനത്തിലെ ഇഫ്താര്‍ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടി ഏതു സമയത്തും മരണം പ്രതീക്ഷിച്ചു കൊണ്ടായിരിക്കണം ഒരു വിശ്വസിയുടെ ജീവിതം എന്നും അദ്ദേഹം ഉണർത്തിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയായിരുന്നു റമളാന്‍ എട്ടാം ദിനത്തിലെ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. വിവിധ രാജ്യക്കാരായ ഏകദേശം 1250ലധികം ആളുകളാണ് ഇന്നത്തെ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തത്.

മാസ്റ്റർ ഫായിദിന്റെ ഖിറാഅത്തോട് കൂടി തുടങ്ങിയ ചടങ്ങില്‍ മുൻ ജില്ലാ പ്രസിഡണ്ട് അർഷാദ് അബ്ദുൽ റഷീദ് ആമുഖപ്രഭാഷണം നടത്തി.ഷാർജ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി സാഹിബ് ഉൽഘാടനം നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷാജഹാൻ കല്ലറ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിസ മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം എംപി ജാഫർ കാഞ്ഞങ്ങാട്, ഷാർജ സ്റ്റേറ്റ് ഭാരവാഹികൾ ആയ മുജീബ് തൃക്കണ്ണാപുരം, അബ്ദുൽ റഹ്മാൻ മാസ്റ്റർ, കബീർ ചാന്നാങ്കര എന്നിവർ ആശംസാ പ്രസംഗം നടത്തി.ജോർമെറ്റ് ഫുഡ്സ് എംഡി അഫ്സൽ ബഷീർ, ID ഫുഡ്സ് എംഡി പിസി മുസ്തഫ, തണൽ പാലിയേറ്റീവ് ചെയർമാൻ ഡോക്ടർ ഇദ്രീസ്,ഖാജ മൊയ്‌നുദ്ധീൻ, പ്രഭാത് നായർ, അഭിലാഷ് മണമ്പൂർ തുടങ്ങിയവർ ഇഫ്താർ ടെന്റിലെ ഇന്നത്തെ പ്രധാന അതിഥികൾ ആയിരുന്നു. കെഎംസിസി തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.