PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAL AINപെരുമാതുറ കൂട്ടായ്മ അൽ ഐൻ യൂണിറ്റ് : ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു.

പെരുമാതുറ കൂട്ടായ്മ അൽ ഐൻ യൂണിറ്റ് : ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു.

പെരുമാതുറ കൂട്ടായ്മ അൽ ഐൻ യൂണിറ്റ് : ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു.

തിരുവനന്തപുരം // അൽ ഐൻ:  റമദാനോടനുബന്ധിച്ച്  പെരുമാതുറ കൂട്ടായ്മ അൽ ഐൻ യൂണിറ്റ് സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. പെരുമാതുറ കൂട്ടായ്മ ജനറൽ സെക്രട്ടറി അമീൻ കിഴക്കതിൽ അധ്യക്ഷത വഹിച്ചു. പെരുമാതുറ വലിയപള്ളി ഇമാം ശിഹാബുദ്ദീൻ മൗലവി അസ്സിറാജി റമദാൻ സന്ദേശം നൽകി. എം.എം. ഉമ്മർ, ഷറഫി, സുനിൽ സാലി, അൻസർ തൈക്കാവിൽ എന്നിവർ സംസാരിച്ചു. കറുവാമൂട് നാസർ, എം.യു. നിസാർ. ബൈജു ഹനീഫ. ഫാറൂഖ് ഷറഫുദ്ദീൻ.  ഷെഫീയുള്ള. അബ്ദുൽ ഹയ്. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജൂനിയർ വിഭാഗം ഒന്നാംസ്ഥാനം: ഹാദിയ സുധീർ. രണ്ടാം സ്ഥാനം: ഫൈഹ റൈഹാൻ. മൂന്നാം സ്ഥാനങ്ങൾ: ഉമർ മുക്താർ & ഹന ഫാത്തിമ. സീനിയർ വിഭാഗം ഒന്നാം സ്ഥാനം: ഉമർ ഫാറൂഖ്, രണ്ടാം സ്ഥാനം: മുഹമ്മദ് ഷാജഹാൻ,മൂന്നാം സ്ഥാനം: മുഹമ്മദ്  സ്സാക്കി.
സലീൽ മത്സര വിജയികളെ പ്രഖ്യാപിച്ചു. അൽ ഹാഫിള് ആഷിക് മൗലവി, അൽ ഹാഫിള്  റിയാസ് മൗലവി, അൽ ഹാഫിള് ജലീൽ മൗലവി തുടങ്ങിയവർ വിധികർത്താക്കളായി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment