PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅൽ ഐൻ കോപ്പറേറ്റീവ്,അബുദാബി കോപ്പറേറ്റീവ് – അബൂദാബിയിലുടെനീളം “ആഡ്‌കോപ് ” എന്ന പേരിൽ ഒരു ഏകീകൃത ബ്രാൻഡായി മാറുന്നു.

അൽ ഐൻ കോപ്പറേറ്റീവ്,അബുദാബി കോപ്പറേറ്റീവ് – അബൂദാബിയിലുടെനീളം “ആഡ്‌കോപ് ” എന്ന പേരിൽ ഒരു ഏകീകൃത ബ്രാൻഡായി മാറുന്നു.

അൽ ഐൻ കോപ്പറേറ്റീവ്,അബുദാബി കോപ്പറേറ്റീവ് – അബൂദാബിയിലുടെനീളം “ആഡ്‌കോപ് ” എന്ന പേരിൽ ഒരു ഏകീകൃത ബ്രാൻഡായി മാറുന്നു.

അബുദാബി: യു എ ഇ  യിലെ ആറു പ്രശസ്ത റീറ്റെയ്ൽ ബ്രാൻഡുകളായ അൽ ഐൻ കോപ്പറേറ്റീവ് , അബുദാബി കോപ്പറേറ്റീവ്, അൽ ദഫ്‌റ കോപ്പറേറ്റീവ് , ഡെൽമ കോപ്പറേറ്റീവ് , എർത്ത് സൂപ്പർമാർകെറ്റ് , മെഗാമാർട്ട് എന്നിവയെ ഒരൊറ്റ കമ്മ്യൂണിറ്റി കേന്ദ്രീകൃത ബ്രാൻഡിലേക്ക് ഏകീകരിച്ചു  “ആഡ്‌കോപ് ” എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. നൂറിലധികം സ്റ്റോറുകൾ യോജിപ്പിച്ചുകൊണ്ടുള്ള ഈ തന്ത്രപരമായ നീക്കം യു എ യുടെ ദേശീയ ഭക്ഷ്യ സുരക്ഷാ ലക്ഷ്യങ്ങളുമായും അബുദാബിയിലെ എല്ലാ പ്രദേശങ്ങളിലും പുതമ നിറഞ്ഞ അന്തരീക്ഷത്തിൽ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നല്ല സേവനത്തോടെ, താങ്ങാവുന്ന വിലയിൽ നൽകുക എന്ന ലക്ഷ്യവുമായും യോജിക്കുന്നു.

അൽഐനിൽ “ആഡ്‌കോപ് ” അതിന്റെ ഏകികൃത ഐഡന്റിറ്റി ഔദ്യോഗികമായി ആരംഭിച്ചു കൊണ്ടുള്ള ചടങ്ങിൽ അൽ ഐൻ കോപ്പ് , എർത്ത് സൂപ്പർമാർകെറ്റ് എന്നിവയുടെ മുപ്പത്തിനാല് ബ്രാഞ്ചുകൾ റീബ്രാൻഡിങ് ചെയ്തതായി ആഡ്‌കോപ് സി ഇ ഒ ബെർട്രാൻഡ് ലൂമയ് പറഞ്ഞു. അൽഐനിൽ റീബ്രാൻഡിങ്ങിനും മൂവ്വായിരം മണിക്കൂർ സ്റ്റാഫ് പരിശീലനത്തിനുമായി അഞ്ചു ദശലക്ഷം ദിർഹത്തിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെച്ചപ്പെട്ട സേവനത്തിനു പുറമെ ആയിരത്തിമുന്നൂറിലധികം ഉല്പന്നങ്ങളുടെ വില സ്ഥിരമായി കുറക്കുകയും , ഇരുന്നൂറ്റിഅമ്പത് ദിര്ഹത്തിനോ, അതിനു മുകളിലോ വിലയിൽ ആഡ്‌കോപ്പിൽ നിന്നും ഉലപ്പന്നങ്ങൾ വാങ്ങുമ്പോൾ  അമ്പതു ദിർഹത്തിന്റെ ക്യാഷ് ബാക്ക് വൗച്ചർ ലഭ്യമാകുന്ന ഓഫറും റിലോഞ്ചിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് കുടുംബങ്ങൾക്ക് ദൈനംദിന അവശ്യസാധനങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാക്കൻ സഹായകമാക്കുന്നു. കൂടാതെ ആഡ്‌കോപ് മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്തു ആദ്യം നടത്തുന്ന ഓൺലൈൻ ഷോപ്പിംഗിനു മുപ്പതു ശതമാനം വിലക്കുറവും ലഭിക്കുന്നതാണ്.ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മാത്രമല്ല , നല്ല പരിചരണം , കരകൗശല വൈദിക്ത്യം , അവർക്കു വേണ്ട ഉലപ്പന്നങ്ങൾ വിശ്വാസനീമായ കേന്ദ്രങ്ങളേയും, വിധാരണക്കാരേയും കണ്ടെത്തി അവരിൽ നിന്നും നേരിട്ട്  എത്തിക്കുക എന്നതും , അതിലുപരി പ്രാദേശികവും ജൈവ ഉൽപ്പന്നങ്ങളും കൃഷിക്കാരിൽനിന്നും നേരിട്ട് എടുത്ത് ലഭ്യമാക്കുക എന്നതും ആഡ്‌കോപ്പിന്റെ ലക്ഷ്മണെന്നും,  ഈ പ്രവത്തനം വെറും സൗദര്യാത്മകമല്ല  – മറിച്ചു സമൂഹത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു എന്നും സി ഇ ഓ അപിപ്രായപ്പെട്ടു.

സമൂഹത്തിനു പ്രഥമ പരിഗണന നൽകുന്ന സമീപനത്തിന് അനുസൃതമായി , യു എ യി പൗരന്മാർക്ക് അബുദാബി മുനിസിപ്പാലിറ്റിയുടെ സബ്സിഡിയുള്ള ഉല്പന്നങ്ങൾ  ലഭ്യമാക്കുന്ന പദ്ധതിയും ആഡ്‌കോപ്പിന്റെ ശാഖകളിലുണ്ട്.  ഇതിന്റെ ഭാഗമായി എല്ലാ ശാഖകളിലും മുനിസിപ്പാലിറ്റി പിന്തുണയുള്ള ഇനങ്ങൾക്കായി പ്രത്യേക പ്രദർശന സ്ഥലവും നൽകിയിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment