ഈദ് മൽഹാർ ജൂൺ 14 ശനിയാഴ്ച അബുദാബിയിൽ
അബുദാബി: അബുദാബിയിലെ കലാ കായിക സാംസ്ക്കാരിക രംഗത്ത് സജീവമായ വേൾഡ് ഓഫ് ഹാപ്പിനസ് അണിയിച്ചൊരുക്കുന്ന ഈദ് മൽഹാർ സീസൺ 3 ജൂൺ 14 ശനിയാഴ്ച്ച നടക്കും.വൈകീട്ട് 5:30 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടിയിൽ രാത്രി 11 മണിവരെ വരെ നീണ്ടു നിൽക്കും. പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന ഇശൽ സന്ധ്യയിൽ ഡോക്ടർ ഹുസൈൻ മുഖ്യാതിഥി ആയിരിക്കും. പ്രവേശനം സൗജന്യമായിരിക്കും. ഷെഫീൽ കണ്ണൂർ ആണ് പരിപാടി സംവിധാനം നിർവഹിക്കുന്നത്. പ്രമുഖ കലാകാരനായ കണ്ണൂർ ഷെരീഫ്, അസിൻ വെള്ളറ , സജിലാ സലിം , സഖി, ശ്യാം ലാൽ, സന്ധ്യ , സുഹൈൽ ഇസ്മായിൽ , അൻസാർ വെഞ്ഞാറമൂട്, നസ്മിജ ഇബ്രാഹിം,ഡോക്ടർ ഷസ, റാഫി പെരിഞ്ഞനം, അജ്മൽ , നജ്മീർ എന്നിവരാണ് സംഗീത വിരുന്നു ഒരുക്കുന്നത്.