എയർപോർട്ടിലെ സെർവർ തകരാർ; വിദേശത്തേക്കുള്ള നിരവധി സര്‍വീസുകള്‍ വൈകി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കംപ്യൂട്ടര്‍ സെര്‍വര്‍ തകരാര്‍ നിരവധി സര്‍വീസുകളെ ബാധിച്ചു. വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകി. പുലര്‍ച്ചെ 1.45 മുതല്‍ 4.45 വരെ തകരാര്‍ നീണ്ടു. പിന്നീട് ഇത് പരിഹരിച്ചെന്നും സര്‍വീസുകള്‍ സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കംപ്യൂട്ടര്‍ സെര്‍വറിലെ തകരാര്‍ അന്താരാഷ്ട്ര സര്‍വീസുകളെയാണ് ബാധിച്ചത്. വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയത് യാത്രക്കാരെയും ബുദ്ധിമുട്ടിച്ചു. ബോര്‍ഡിങ് പാസുകളുടെ പ്രിന്റിങ്, ലഗേജ് ഹാന്റ്ലിങ് എന്നിവയെയൊക്കെ സെര്‍വര്‍ തകരാര്‍ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 1.45 മുതല്‍ 4.45 വരെയുള്ള സമയത്ത് പുറപ്പെടേണ്ടിയിരുന്ന കൊളംബോ, ദുബൈ, ബാങ്കോക്ക് വിമാനങ്ങള്‍ വൈകി.
തകരാര്‍ ശ്രദ്ധയില്‍പെട്ട സമയം മുതല്‍ അത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിമാനത്താവളത്തിലെ ഐ.ടി വിഭാഗം സ്വീകരിച്ചു. പിന്നീട് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചെന്നും നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സുഗഗമായി മുന്നോട്ടു പോവുന്നുണ്ടെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.