PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKerala‘ഈറ്റ് കൊച്ചി ഈറ്റ്’ ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ച നിലയില്‍

‘ഈറ്റ് കൊച്ചി ഈറ്റ്’ ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ച നിലയില്‍

‘ഈറ്റ് കൊച്ചി ഈറ്റ്’ ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ച നിലയില്‍

കൊച്ചി :ഈറ്റ് കൊച്ചി ഈറ്റ് എന്ന സോഷ്യല്‍ മീഡിയ ഭക്ഷണ കൂട്ടായ്മയിലെ വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂട്ടായ്മ വഴി കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ഭക്ഷണത്തിന്റെ നിലവാരം രുചി തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
2015ലാണ് രാഹുല്‍ കമ്യൂണിറ്റി തുടങ്ങിയത്. ഫേസ്ബുക്ക് ഫണ്ട് നല്‍കുന്ന ആദ്യത്തെ ഫുഡ് കമ്യൂണിറ്റിയും ഈറ്റ് കൊച്ചി ഈറ്റ് ആണ്. 50,000 ത്തോളം ഡോളര്‍ ആണ് ഫേസ്ബുക്ക് വഴി ലഭിച്ചത്.
ഇതുവരെ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റിക്ക് ഉണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment