PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഹരികഥ മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന് സമ്മാനിച്ചു

ഹരികഥ മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന് സമ്മാനിച്ചു

ഹരികഥ മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന് സമ്മാനിച്ചു

ഷാർജ : പ്രഥമ ഹരി കഥ മാധ്യമ പുരസ്‌കാരം സിറാജ് ദിനപത്രം അബൂദബി ബ്യൂറോ ചീഫും നീലേശ്വരം ആനച്ചാൽ സ്വാദേശിയുമായ റാശിദ് പൂമാടത്തിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ സമ്മാനിച്ചു. ഷാർജ അന്താരഷ്ട്ര പുസ്തകോത്സവ നഗരിയിലെ ബാൽറൂമിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ്, ചലച്ചിത്ര സംവിധായകൻ കമൽ, ചലച്ചിത്ര പ്രവർത്തകൻ സൈജു കുറുപ്പ്, ദുബൈ ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ ഉബൈദ് മുഹമ്മദ് അൽ സലാമി, ആർ ഹരികുമാർ, ഐ എൻ ടി യു സി സംസ്‌ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, അഡ്വക്കറ്റ് രാജൻപിള്ള, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം, ബിനോയ് വിശ്വം എം പി, കല ഹരികുമാർ, ഡോക്ടർ ലക്ഷ്മി ഹരികുമാർ, സൗമ്യ ഹരികുമാർ എന്നിവർ സംബന്ധിച്ചു. വ്യവസായ പ്രമുഖൻ ആർ ഹരികുമാറിന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ഒരു ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥ അഥവാ ഹരി കഥ പ്രകാശന ചടങ്ങിലാണ് മികച്ച മധ്യമ പുരസ്‌കാരം വിതരണം ചെയ്തത്. അബുദാബി പോലീസ് അവർഡ്, യു എ ഇ ആഭ്യന്തര മന്ത്രാലയം മാധ്യമ പുരസ്‌കാരം, ഷാർജ ബുക്ക് അതോറിറ്റി മാധ്യമ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക് റാശിദ് പൂമാടം അർഹനായിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment