PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഗാസയിലെ പരിക്കേറ്റ കുട്ടികളെ പരിചരിക്കാൻ അടിയന്തര ഇടപെടലുമായി ബുർജീൽ ഹോൾഡിംഗ്‌സും ആർപിഎമ്മും

ഗാസയിലെ പരിക്കേറ്റ കുട്ടികളെ പരിചരിക്കാൻ അടിയന്തര ഇടപെടലുമായി ബുർജീൽ ഹോൾഡിംഗ്‌സും ആർപിഎമ്മും

ഗാസയിലെ പരിക്കേറ്റ കുട്ടികളെ പരിചരിക്കാൻ അടിയന്തര ഇടപെടലുമായി ബുർജീൽ ഹോൾഡിംഗ്‌സും ആർപിഎമ്മും

യുഎഇ: ഗാസയിലെ പരിക്കേറ്റ കുട്ടികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാനുള്ള സംയുക്ത ഉദ്യമത്തിന് തുടക്കം കുറിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന ആരോഗ്യ സ്ഥാപനങ്ങൾ. അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിംഗ്‌സും റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗും (ആർപിഎം) ഈജിപ്തിലെ ക്ലിയോപാട്ര ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് കുട്ടികൾക്ക് അടിയന്തരവും സങ്കീർണ്ണവുമായ വൈദ്യസഹായം നൽകാൻ ശ്രമം തുടങ്ങിയത്. അടിയന്തര പരിചരണവും ശസ്ത്രക്രിയകളും ആവശ്യമുള്ള കുട്ടികൾക്ക് അതിർത്തിയിൽ തന്നെ ചികിത്സ നൽകാനായി 60 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ ഗാസ ഈജിപ്ത് അതിർത്തിയിലെ റഫയിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആർപിഎമ്മിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട അധികൃതരുടെ അനുമതി ലഭിച്ചാൽ ഉടൻ പ്രവർത്തനം ആരംഭിക്കുകയാണ് ലക്‌ഷ്യം.

സെക്കൻഡറി, ടെറിഷ്യറി പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ അവരെ കെയ്‌റോയിലെയും അബുദാബിയിലെയും ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന് ബുർജീൽ ഹോൾഡിംഗ്‌സും ആർ‌പി‌എമ്മും സൗകര്യമൊരുക്കും. പ്രത്യേക മെഡിക്കൽ ആവശ്യങ്ങളുള്ള രോഗികളെ കെയ്‌റോയിലേക്ക് മാറ്റും. ഓർത്തോപീഡിക് പ്രശ്നങ്ങൾ, പീഡിയാട്രിക്, നിയോനേറ്റൽ ഇന്റൻസീവ് കെയർ (പിഐസിയു/എൻഐസിയു), ശസ്ത്രക്രിയ ഇടപെടലുകൾ, പ്ലാസ്റ്റിക്, പുനർനിർമ്മാണ ശസ്ത്രക്രിയകൾ എന്നിവയുൾപ്പെടെയുള്ള സങ്കീർണ്ണമായ അവസ്ഥകൾക്ക് ചികിത്സ നൽകാൻ കുട്ടികളെ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് എത്തിക്കും. പ്രതിസന്ധി ഘട്ടത്തിൽ മാനസികാരോഗ്യം ഉറപ്പാക്കാൻ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും കൗൺസിലിംഗ് സേവനങ്ങൾ നൽകും.

മെഡിക്കൽ വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സംയുക്ത കർമ്മ സേനയാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. മീന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്‌സിനും യുഎഇയിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ, എമർജൻസി മെഡിക്കൽ സേവന ദാതാക്കളായ അർപിഎമ്മിനും അടിയന്തര രക്ഷാ, ചികിത്സാ ദൗത്യങ്ങളിലുള്ള വൈദഗ്ധ്യവും അനുഭവ സമ്പത്തും പദ്ധതിക്ക് കരുത്തേകും. യെമൻ, തുർക്കി, സിറിയ എന്നിവിടങ്ങളിൽ ജീവൻരക്ഷാ മെഡിക്കൽ ദൗത്യങ്ങൾക്കായി വിവിധ സർക്കാരുകളുമായി സ്ഥാപങ്ങൾ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവനദാതാവായ ക്ലിയോപാട്ര ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

ഗാസയിലെ കുട്ടികൾക്ക് ചികിത്സ നൽകാനുള്ള ശ്രമങ്ങൾക്ക് ക്ലിയോപാട്ര ഹോസ്പിറ്റലുമായുള്ള പങ്കാളിത്തം മികച്ച പിന്തുണയേകുമെന്ന് ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനും ആർ‌പി‌എം ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ക്ലിയോപാട്ര ഹോസ്പിറ്റലിന്റെ തന്ത്രപ്രധാനമായ സ്ഥാനം, മെഡിക്കൽ വൈദഗ്ദ്ധ്യം, സമാന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിലെ ബുർജീൽ ഹോൾഡിങ്‌സിന്റെയും ആർപിഎമ്മിന്റെയും അനുഭവ സമ്പത്ത് എന്നിവ കുട്ടികൾക്ക് സമാനതകളില്ലാത്ത പരിചരണം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശനിയാഴ്ച കെയ്‌റോയിൽ ക്ലിയോപാട്ര ഹോസ്പിറ്റൽസ് ഗ്രൂപ്പുമായി ബുർജീൽ ഹോൾഡിംഗ്സും ആർപിഎമ്മും സംയുക്ത ഉദ്യമത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഡോ. ഷംഷീർ വയലിൽ, ക്ലിയോപാട്ര ഹോസ്പിറ്റൽസ് ഗ്രൂപ്പ് സിഇഒ ഡോ. അഹമ്മദ് എസ്സൽഡിൻ, ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ, മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് സഹകരണം പ്രഖ്യാപിച്ചത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment