PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഉം സുഖീം റോഡ് നവീകരണം : 33.2 കോടി ദിർഹത്തിന്റെ പദ്ധതി

ഉം സുഖീം റോഡ് നവീകരണം : 33.2 കോടി ദിർഹത്തിന്റെ പദ്ധതി

ഉം സുഖീം റോഡ് നവീകരണം : 33.2 കോടി ദിർഹത്തിന്റെ പദ്ധതി

ദുബായ് : അൽ ഖൈൽ റോഡ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെയുള്ള യാത്രാസമയം കുറയ്ക്കാനായി ഉം സുഖീം സ്ട്രീറ്റ് പദ്ധതി പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). ഇരു റോഡുകൾക്കുമിടയിലുള്ള യാത്രാസമയം 9.7 മിനിറ്റിൽനിന്ന് 3.8 മിനിറ്റായി കുറയ്ക്കാനാണ് 4.6 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി പ്രഖ്യാപിച്ചത്. 33.2 കോടി ദിർഹമാണ് പദ്ധതി പൂർത്തീകരിക്കാനായി അനുവദിച്ചിട്ടുള്ളത്. കിങ്സ് സ്കൂളിന് സമീപമുള്ള അൽ ബർഷ സൗത്ത് സ്ട്രീറ്റിന്റെ ഓരോ ദിശകളിലും നാലുവരികളുള്ള 800 മീറ്റർ നീളത്തിലുള്ള തുരങ്ക നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നീ നാലു പ്രധാനറോഡുകളെ തടസ്സമില്ലാതെ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ഇതുവഴി മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ദുബായ് ഹിൽസിലെയും അൽ ബർഷ സൗത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നിവിടങ്ങളിലുമുള്ള 20 ലക്ഷത്തോളം ആളുകൾക്ക് പദ്ധതി പ്രയോജനകരമാകും. ദുബായിയുടെ സുസ്ഥിര വളർച്ചയ്ക്കൊപ്പം അടിസ്ഥാന ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഉം സുഖീം നവീകരണ പദ്ധതിയുടെ ആദ്യഘട്ടം 2013-ൽ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിൽ മൂന്ന് വരികളുള്ള രണ്ടുപാലങ്ങൾ നിർമിച്ചത്. അൽ അസയേൽ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ റോഡ് എന്നിവയെ ബന്ധിപ്പിക്കാനായി സിഗ്‌നലൈസ്ഡ് ഇന്റർസെക്‌ഷനുകളും നിർമിച്ചിരുന്നു. അൽ ഖൂസ്, അൽ ബർഷ പ്രദേശങ്ങളിലെ കാൽനടയാത്രക്കാർക്കായി ഉം സുഖീം സ്ട്രീറ്റിന് മുകളിൽ പാലങ്ങളും നിർമിച്ചിരുന്നു. ദുബായ് ഹിൽസ് മാൾ പദ്ധതിയുടെ ഭാഗമായി 2020-ൽ 500 മീറ്റർ നീളമുള്ള പാലവും ആർ.ടി.എ. തുറന്നു. ഉം സുഖീം സ്ട്രീറ്റിന്റെ ഇന്റർസെക്‌ഷനിലും ദുബായ് ഹിൽസ്, അൽ ബർഷ പ്രദേശങ്ങളുടെ പ്രവേശന കവാടത്തിലുമായാണ് പാലം സ്ഥിതിചെയ്യുന്നത്. മണിക്കൂറിൽ 16,000 വാഹനങ്ങളെ വരെ ഉൾകൊള്ളാൻ ശേഷിയുള്ള ഈ പാലത്തിന്റെ ഓരോ ദിശയിലും നാലു വരികളുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment