മലയാളി സമാജം യുവജനോത്സവത്തിന് വർണ്ണാഭമായ തുടക്കം.
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ യുവജനോദസവത്തിന് തുടക്കമായി. മില്ലേനിയം ഹോസ്പിറ്റൽ ഗൈനക്കോളജി ഡിപ്പാർട്ടമെന്റ് ഹെഡ് ഡോ. ഗോമതി പൊന്നുസ്വാമി നിലവിളക്ക് കൊളുത്തി കലോത്സവം ഉദ്‌ഘാടനം ചെയ്തു. സിനിമാതാരം ലിഷോയ് മുഖ്യാതിഥിയായിരുന്നു. കെ.എസ് .സി പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി,മില്ലേനിയം ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ അർച്ചന, ഫെഡറൽ എക്സ്ചേഞ്ച് പ്രതിനിധി സച്ചിൻ ജെക്കബ് എന്നിവർ സംസാരിച്ചു.
സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷനായ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ബിജു വാരിയർ ആമുഖ പ്രസംഗം നടത്തി ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതവും, ട്രഷറർ അജാസ് അപ്പാടത്ത് നന്ദിയും പറഞ്ഞു. വൈസ്പ്രസിഡന്റ് രേഖിന് സോമൻ, ചീഫ് കോഓർഡിനേറ്റർ സബു അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറി മനു കൈനകരി, മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദരലി,ജോയിന്റ് ട്രഷറർ റഷീദ് കാഞ്ഞിരത്തിൽ, കായികവിഭാഗം സെക്രട്ടറി ഗോപൻ, സാഹിത്യവിഭാഗം സെക്രട്ടറി അനിൽ കുമാർ ടി.ഡി.കമ്മിറ്റി അംഗങ്ങളായ എ.എം.അൻസാർ, റഫീഖ് പി.ടി, ടോമിച്ചൻ വർക്കി,വനിതാ വിഭാഗം അംഗങ്ങളായ ഷഹാന മുജീബ്, സൂര്യ അഷർ ലാൽ, അമൃത അജിത്, രാജലക്ഷ്മി സജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഒന്നാം ദിവസം നടന്ന നാടോടി ന്രത്തം , മാപ്പിളപ്പാട്ട് , നാടൻപാട്ട് മത്സരങ്ങളിൽ സജീവപങ്കാളിത്തമുണ്ടായി മത്സരങ്ങൾ രാത്രി ഏറെ വൈകിയും തുടർന്നു.