ദുബൈയിൽ സ്മാർട്ടായി ദീവ; കഴിഞ്ഞ വർഷം സ്ഥാപിച്ചത് 20,000 സ്മാർട്ട് മീറ്ററുകൾ
ഷാർജ: സ്മാർട്ട് മീറ്ററുകളിലേക്ക് ചുവട് മാറ്റി ദീവ. കഴിഞ്ഞ വർഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള 20,000 മെക്കാനിക്കൽ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അധികൃതർ അറിയിച്ചു.
എമിറേറ്റിലുടനീളമുള്ള താമസ, വ്യവസായ കെട്ടിടങ്ങളിൽ ഉന്നത നിലവാരമുള്ള വൈദ്യുതി ലഭ്യമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും സേവയിലെ വൈദ്യുതി വിതരണ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ എൻജിനിയർ അഹമ്മദ് അൽ ബാസ് പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് മികച്ച സേവനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.