സമാജം കലോത്സവത്തിന് ആവേശകരമായ സമാപനം : ഐശ്വര്യ ഷൈജിത് കലാതിലകം.
അബുദാബി:അബുദാബി മലയാളി സമാജം സംഘടിപ്പിച്ച “ശ്രീദേവി മെമ്മോറിയൽ യു.എ.ഇ.ഓപ്പൺ യൂത്ത് ഫെസ്റ്റിവലിന് ആവേശകരമായ സമാപനമായി. മൂന്ന് ദിവസങ്ങളിലായി നടന്ന കൗമാര കലോത്സവത്തിൽ 250 ലധികം കുട്ടികൾ മാറ്റുരച്ചു. നാട്ടിൽ നിന്നെത്തിയ കലാമണ്ഡലം ഡോ. അനിതമൂർത്തി, കലാമണ്ഡലം ജയലക്ഷ്മി എന്നിവരായിരുന്നു നടന വിഭാഗത്തിലെ വിധികർത്തകൾ.
വാശിയേറിയ മത്സരത്തിനൊടുവിൽ 21 പോയിന്റുകളുമായി 12 -15 ഏജ് ഗ്രുപ്പിലെ ഐശ്വര്യ ഷൈജിത് സമാജത്തിന്റെ ഇക്കൊല്ലത്തെ കലാതിലകപട്ടമണിഞ്ഞു. തുടർച്ചയായ രണ്ടാം വർഷമാണ് ഐശ്വര്യ ഷൈജിത് സമാജം കാലതിലാകമാകുന്നത്. കലാതിലകത്തിനുള്ള ശ്രീദേവിമെമ്മോറിയൽ ട്രോഫി സമാജം പ്രസിഡന്റ് റഫീഖ് കയനയിലും അഹല്യ ഗ്രുപ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകറും ചേർന്ന് നൽകി.ഗ്രുപ്പ് ചമ്പ്യാന്മാരായി ആൻവിദ് കെ. ജിതിൻ (9 വയസ്സിന് താഴെ), ലക്ഷ്മി പ്രശോബ് (09-12), ഐശ്വര്യ ഷൈജിത് (12-15), നികേതന പരമേശ് (15-18) എന്നിവർ സമ്മാനാർഹരായി.
വൈസ് പ്രസിഡിഡന്റ് രേഖിന് സോമന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമാപന സമ്മേളനത്തിൽ, കലാവിഭാഗം സെക്രട്ടറി ബിജു വാരിയർ ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതം ആശംസിച്ചു. മില്ലേനിയം ആശുപത്രിയിലെ ഡോക്ടർമാരായ ഷാക്കിബ് ഷാഫി, ആർഷ ആർ, നായർ, ദാഖിറാ ജീലാനി, അസിസ്റ്റന്റ് മാനേജർ അർച്ചന അനുപ്, ഫെഡറൽ എക്സ്ചേഞ്ച് പ്രതിനിധി റോബിൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ട്രഷറർ അജാസ്, ചീഫ് കോഓർഡിനേറ്റർ സാബു അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറി മനു കൈനകരി,മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദരലി,ജോയിന്റ് ട്രഷറർ റഷീദ് കാഞ്ഞിരത്തിൽ, കായികവിഭാഗം സെക്രട്ടറി ഗോപൻ, സാഹിത്യവിഭാഗം സെക്രട്ടറി അനിൽ കുമാർ ടി.ഡി.കമ്മിറ്റി അംഗങ്ങളായ എ.എം.അൻസാർ, റഫീഖ് പി.ടി, ടോമിച്ചൻ വർക്കി,വനിതാ വിഭാഗം അംഗങ്ങളായ ഷഹാന മുജീബ്, സൂര്യ അഷർ ലാൽ, അമൃത അജിത്, രാജലക്ഷ്മി സജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.