PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബൈയിൽ നിയമം ലംഘിച്ച 383 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു

ദുബൈയിൽ നിയമം ലംഘിച്ച 383 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു

ദുബൈയിൽ നിയമം ലംഘിച്ച 383 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു

ദുബായ്:  ദുബൈയിൽ നിയമംലംഘിച്ച 383 ഇ- സ്കൂട്ടറുകളും, സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും പരിഗണിക്കുന്നതിൽ വീഴ്ചവരുത്തിയ വാഹനങ്ങളാണ് പൊലീസ് പിടികൂടിയത്. സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റോ റിഫ്ലക്റ്റീവ് വെസ്റ്റോ ധരിക്കാതിരുന്നവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബൈക്കിന്‍റെ മുൻവശത്ത് റിഫ്ലക്ടീവ് ലൈറ്റ് ഇല്ലാത്തവയും പിടികൂടി. യാത്ര അനുവദിച്ച റോഡുകളിലും പാതകളിലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയവർ, ബ്രേക്കിങ് സംവിധാനം നേരെയല്ലാത്ത വാഹനങ്ങൾ തുടങ്ങിയവയാണ് പൊലീസിന്റെ നടപടിക്ക് കാരണമായത്. റോഡപകടങ്ങൾ കുറക്കാനും, മോശം ഡ്രൈവിങ് പ്രവണത ഇല്ലാതാക്കുന്നതിനും റൈഡർമാർക്കിടയിൽ ശക്തമായ ബോധവത്കരണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനമെന്ന് അസിസ്റ്റന്‍റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment