പൂരാവേശത്തിൽ തൃശൂർ
തൃശ്ശൂർ: തൃശ്ശൂരിൽ പൂരാവേശം തുടങ്ങി. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ചു. ഇതിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവും തുടങ്ങി. വാദ്യപ്പെരുമകൊണ്ട് ഏറെ പ്രസിദ്ധമാണ് തൃശ്ശൂര്‍ പൂരം. ഇവിടത്തെ പാണ്ടിമേളവും പഞ്ചവാദ്യവുമാണ് ഏറ്റവും പ്രധാനമായ വാദ്യവിശേഷം.എണ്‍പതിലധികം കരിവീരന്‍മാര്‍… തൃശ്ശൂര്‍ പൂരത്തിന്റെ ആനകള്‍ ഓരോന്നായി എത്തിയതോടെ തേക്കിന്‍കാട് ആനക്കാടായി. എങ്ങും ആനച്ചങ്ങലക്കിലുക്കവും ആനക്കഥകളും. വിസ്മയമായിരുന്നു ആനക്കാടിന്റെ സ്ഥായീഭാവം. ആനവിസ്മയങ്ങള്‍ക്കുമുന്നില്‍ എല്ലാവര്‍ക്കും കുട്ടിമനസ്സായി. ഓരോന്നിന്റെയും അഴകുകള്‍ കണ്ണുകൊണ്ടളന്ന് ആരാധകര്‍ ചുറ്റുംകൂടി.