സോഷ്യൽ കെയർ പ്രൊഫഷണലുകൾക്ക് ലൈസൻസുകൾ
അബുദാബി: അബുദാബിയിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നതിന് സോഷ്യൽ കെയർ പ്രൊഫഷണലുകൾക്ക് ലൈസൻസുകൾ നൽകാൻ പുതിയ പദ്ധതി.ഇതിനായി സാമൂഹിക വികസനവകുപ്പും അബുദാബി വിഭ്യാഭ്യാസ, വിജ്ഞാന വകുപ്പും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. സാമൂഹിക, വിദ്യാഭ്യാസ മേഖകളിൽ ഇരുവരുടെയും പങ്കാളിത്തം ഏകോപിപ്പിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. കരാറിന്റെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഇരുവകുപ്പിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് സമിതി രൂപവത്കരിക്കും.