ഇസ്‌ലാമിക് സെന്റർ ജനറൽ ബോഡി ഏപ്രിൽ 23 ന്
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ വാർഷിക ജനറൽ ബോഡി യോഗം 2024 ഏപ്രിൽ 23 ചൊവ്വ രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കും. അബുദാബിയിലെ ഗവണ്മെന്റ് അംഗീകൃത സംഘടനകളിൽ ഏറെ തലയെടുപ്പുള്ള ഇസ്‌ലാമിക് സെന്റർ 52 മത് മാനേജിങ് കമ്മിറ്റി അന്ന് നിലവിൽ വരും.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പത്രിക സമർപ്പണം, സൂക്ഷ്മ പരിശോധന, തുടങ്ങിയ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ റസാഖ് ഒരുമനയൂർ, അംഗങ്ങളായ റഷീദലി മമ്പാട്, അബ്ദുൽ വഹാബ് ഹുദവി എന്നിവർ അറിയിച്ചു. ഇസ്‌ലാമിക് സെന്റർ മെമ്പർമാർ എല്ലാവരും യോഗത്തിൽ നിർബന്ധമായും സംബന്ധിക്കണമെന്ന് മാനേജിങ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് പി.ബാവ ഹാജി, ജനറൽ സെക്രട്ടറി അഡ്വ.കെ വി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുള്ള എന്നിവർ അഭ്യർത്ഥിച്ചു.