കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെ; മുഴുവൻ സർവീസും സാധാരണ നിലയിലായെന്ന് എമിറേറ്റ്സ് എയർലൈൻസ്
ദുബൈ: മുഴുവൻ സർവീസും സാധാരണ നിലയിൽ ആയതായി അറിയിച്ച് എമിറേറ്റ്സ് എയർലൈൻസ്. യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻസ് തുറന്ന കത്ത് പുറത്തുവിട്ടു. കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെയാണെന്നും വന്നുപോയ എല്ലാ ബുദ്ധിമുട്ടുകൾക്കും ക്ഷമ ചോദിക്കുന്നുവെന്നും പ്രസിഡൻറ് ടിം ക്‌ളാർക് പറഞ്ഞു.
ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു. ഏപ്രിൽ 19 രാത്രി 12 മണി വരെയാണ് ചെക്ക്-ഇൻ നിർത്തിവെച്ചത്. അതേസമയം, എയർ ഇന്ത്യയും ദുബൈ സർവീസ് നിർത്തിവച്ചിരുന്നു. ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നാണ് അറിയിപ്പ്. ഏപ്രിൽ 21 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ മാറ്റി എടുക്കാൻ സാധിക്കും.