സുമതി വളവ് പ്രമേയമായി സിനിമ: പ്രേതകഥയിൽ അർജുൻ അശോകൻ നായകൻ
നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു. സുമതി വളവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകനായി എത്തുന്നത്. നടൻ സുരേഷ് ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം. സുമതി വളവിന്റെ നിർമ്മാണം മുരളി കുന്നുംപുറത്ത് ആണ്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സൗണ്ട് ഡിസൈനർ- എം.ആർ രാജകൃഷ്ണൻ, എഡിറ്റർ- ഷഫീക്ക് മുഹമ്മദ് അലി, ആർട്- അജയ് മങ്ങാട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അഭിനേതാക്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് കരുതപ്പെടുന്നു. ‘ഭയപ്പെടുത്തുന്ന സവാരിക്ക് തയ്യാറാകൂ’ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
തിരുവനന്തപുരം കല്ലറ പാലോട് എന്ന സ്ഥലത്തെ മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്. ഇവിടെ അപകടങ്ങളും പതിവായിരുന്നു. കൊലചെയ്യപ്പെട്ട സുമതി എന്ന സ്ത്രീയുടെ ആത്മാവ് ഇവിടെ അലയുന്നു എന്നാണ് കഥ. ഒരു കാലത്ത് രാത്രി സമയങ്ങളിൽ യാത്ര ചെയ്യാൻ ഭയപ്പെട്ടിരുന്ന ഈ വളവും അതിനെ ചുറ്റിപ്പറ്റി പ്രചരിച്ച കഥയും ആണോ അതോ വേറെ കഥയാണോ ചിത്രം പറയുന്നത് എന്നതാണ് സിനിമാസ്വാദകർ ചോദിക്കുന്നത്.
https://www.facebook.com/watch/?v=1133637177958507&__cft__[0]=AZX-KCwCo8vpdiiIkQ5o2hy7Eg4Ph0KbfPzjxeB91Z3Nyc7X3lwNPVkdJaOVLQ6T_RK3BwsrBi6slHY-pI9yYi7Q4vNs8mRvwWuOfYjqryo1WOAlcJjU69UNPo3iHhFUZ0gklUeSrno2w-ijkXt9RPsWQyf6lKHAhqfQpI6eGzcdxWFHXau0_r-nhpUgKbxvOB9rWPLpMc6JDek4TfcJ6iDN_90HUJG1vjNIGvAfkiHYaQ