കണ്ണൂർ സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു
അബുദാബി: കണ്ണൂർ കോട്ടയം മലബാർ മാടത്തിൻകണ്ടി കൂവപ്പടി ഷഫീനാസ് വീട്ടിൽ നൗഫൽ ചുള്ളിയാൻ (38 വയസ്സ്) അബുദാബിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: അബ്ദുള്ള പാലോറ,മാതാവ് : ഐസൂട്ടി ചുള്ളിയാൻ, ഭാര്യ :ഷഹാന ഷെറിൻ നൗഫൽ
കുട്ടികൾ: മിസ്ബാഹ്, അയാൻ അർഷ് അബുദാബി മഫ് റഖ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.