അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ : സാഹിത്യ വിഭാഗ ഉപ സമിതി രൂപീകരണം നടന്നു.
അബുദാബി : അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ 2024 -25 കാലയളവിലേക്കുള്ള സാഹിത്യ വിഭാഗ ഉപ സമിതി രൂപീകരണം കഴിഞ്ഞ ദിവസം നടന്നു. ഈ വർഷത്തിലെ സാഹിത്യ വിഭാഗത്തിലെ പ്രധാന പരിപാടികളുടെ ഷെഡ്യൂളുകളും ചടങ്ങിൽ അവതരിപ്പിച്ചു. സാഹിത്യ പ്രേമികൾക്കായി വിപുലമായ പദ്ധതികൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബി യേശു ശീലൻ സാഹിത്യ വിഭാഗം ഉപ സമിതി കൺവീനറായി തെരെഞ്ഞെടുത്തു. ഔഡിഫാക്‌സൺ ലൈബ്രറി വിഭാഗം കോർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. ഐ എസ് സി പ്രസിഡന്റ് ജയറാം റായി, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, സാഹിത്യ വിഭാഗം സെക്രട്ടറി നാസർ തമ്പി അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.