അബുദാബി തവനൂർ മണ്ഡലം കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അബുദാബി : അബുദാബി തവനൂർ മണ്ഡലം കെ.എം.സി.സി അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറിയും തവനൂർ മണ്ഡലം നിരീക്ഷകൻ കൂടിയായ അബ്ദുറഹ്ൻ മുക്രി ആദ്യ രക്തം നൽകി കൊണ്ട് ക്യാമ്പിന് തുടക്കമിട്ടു. തുടർന്ന് മണ്ഡലം ഉപാദ്ധ്യക്ഷൻ നൗഫൽ ആലിങ്ങലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് തൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറർ വി.പി യാഹുട്ടി ഹാജി ഉൽഘാടനം ചെയ്തു. ഹൃസ്വ സന്ദർഷനാർത്ഥം അബുദാബിയിൽ എത്തിയ വി.പി യാഹുട്ടി ഹാജിയെ ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട് പൊന്നാട അണിയിച്ചു സംസാരിച്ചു.

ഡോക്ടർ അസ്സ മാഡം ജില്ല സെക്രട്ടറി ഷമീർ പുറത്തൂർ മുൻ ജില്ല സെക്രട്ടറി അനീഷ് മംഗലം ഫത്താഹ് കണ്ണൂർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. നൗഫൽ ചമ്രവട്ടം മനാഫ് തവനൂർ അർഷാദ് നടുവട്ടം ആരിഫ് ആലത്തിയൂർ മുഹമ്മദ്‌കുട്ടി മംഗലം ഷാജി കണ്ടനകം താജുദ്ധീൻ ചമ്രവട്ടം ഫൈസൽ മംഗലം ഹുസൈൻ പുല്ലത്ത് ജംഷീർ വട്ടം കുളം ഗഫൂർ പുറത്തൂർ എന്നിവർ ക്യാമ്പിന് നേതൃത്തം നൽകി. നിസാർ കാലടി സ്വാഗതവും റഹീം തണ്ടിലം നന്ദിയും പറഞ്ഞു.