PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKerala12 കോടി വിഷു ബമ്പറടിച്ച ഭാഗ്യവാന്‍ ആലപ്പുഴക്കാരൻ

12 കോടി വിഷു ബമ്പറടിച്ച ഭാഗ്യവാന്‍ ആലപ്പുഴക്കാരൻ

12 കോടി വിഷു ബമ്പറടിച്ച ഭാഗ്യവാന്‍ ആലപ്പുഴക്കാരൻ

കാത്തിരിപ്പിനും തെരച്ചിലുകള്‍ക്കും ഒടുവില്‍ വിഷു ബമ്പര്‍ നേടിയ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് 12 കോടിയുടെ ഭാഗ്യം നേടിയിരിക്കുന്നത്. പതിവായി ലോട്ടറി എടുത്തിരുന്ന ആളാണ് വിശ്വംഭരന്‍. പഴവീട് അമ്മയുടെ ഭാഗ്യം കൊണ്ടാണ് ലോട്ടറി അടിച്ചത്. പൈസ എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അനാവശ്യ ചെലവുകളോ ആഡംബരങ്ങളോ ശീലിച്ചിട്ടില്ല. ഒരു വീട് വയ്ക്കണമെന്ന് ആഗ്രഹമുണ്ട്. വിശ്വംഭരന്‍ പറഞ്ഞു. തന്നെക്കൊണ്ട് ആകുന്ന വിധത്തില്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയ്യാന്‍ മടിക്കില്ലെന്നും വിശ്വംഭരന്‍ മാധ്യമങ്ങളോട് പറഞ്ഞു.ജയ എന്നയാളുടെ കടയില്‍ നിന്നാണ് വിശ്വംഭരന്‍ ലോട്ടറി എടുത്തത്. ‘പതിവായി ലോട്ടറിയെടുക്കുമ്പോള്‍ ഇടയ്ക്കിടയ്‌ക്കൊക്കെ ലോട്ടറി അടിയ്ക്കുമായിരുന്നു. വീട്ടില്‍ ഇന്നലെ ഞാന്‍ പറഞ്ഞത് ചെറിയ ഒരു ലോട്ടറി അടിച്ചിട്ടുണ്ട്. നമ്മുക്ക് ചെറിയ രീതിയില്‍ ഒക്കെ ജീവിക്കാന്‍ പണമായെന്നാണ്. പിന്നെയാണ് ഇത് പറഞ്ഞത്. എല്ലാവര്‍ക്കും സന്തോഷമായി’.വിശ്വംഭരന്‍ പറഞ്ഞു. സിആര്‍പിഎഫില്‍ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു വിശ്വംഭരന്‍. VC 490987 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment