PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIലുലു ഫിനാൻഷ്യലിന്റെ 350–ാമത് കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

ലുലു ഫിനാൻഷ്യലിന്റെ 350–ാമത് കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

ലുലു ഫിനാൻഷ്യലിന്റെ 350–ാമത് കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

ദുബായ് : ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ആ​ഗോള തലത്തിൽ 350 കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്ററുകളുമായി ജൈത്രയാത്ര തുടരുന്നു. ദുബായിലെ സത്‌വയിൽ ആരംഭിച്ച 350-ാമത് കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ യുഎഇയിലെ ഫിലിപ്പീൻസ് അംബാസഡർ അൽഫോൻസോ ഫെർഡിനാൻഡ് എ. വേർ ഉദ്ഘടാനം ചെയ്തു.ഫിലിപ്പീൻസ് സ്വാതന്ത്ര ദിനത്തിന്റെ തലേ ദിവസമായ ജൂൺ 11 ന് 350-ാമത് കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ എന്ന നാഴിക കല്ലിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനമുള്ളതായി ഉദ്ഘാടനം നിർവ്വഹിച്ച അൽഫോൻസോ ഫെർഡിനാൻഡ് എ. വെർ പറഞ്ഞു. ലുലു എക്സ്ചേഞ്ചും ഫിലിപ്പീൻസ് ജനതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഇന്റർനാഷണൽ ധനകാര്യ സ്ഥാപനമെന്ന നിലയിൽ, ഏക്കാലവും ഓർമിക്കപ്പെടുന്ന  നേട്ടമാണ് 350-ാമത് കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ എന്ന്  ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.2009-ൽ ആരംഭിച്ച ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ഇന്ന് 10-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്നു. കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ലുലു മണി ആപ്പ്  ഉൾപ്പെടെ സാമ്പത്തിക സേവന മേഖലയിൽ  ഡിജിറ്റൽ രം​ഗത്തും കമ്പനി ഇപ്പോൾ മുൻനിരയിലാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment