യു എ ഇ യിലെ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ ലീവ് സാലറിയായി കരാർ പ്രാകാരമുള്ള മുഴുവൻ തുകയും നൽകണം
യു എ ഇ : യു എ ഇ യിലെ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ ലീവ് സാലറിയായി കരാർ പ്രാകാരമുള്ള മുഴുവൻ തുകയും നൽകണം എന്ന് യു എ ഇ ഫെഡറൽ നിയമം. പൂർണ്ണ വേതനത്തോടുകൂടി ഉള്ള വാർഷിക അവധി നൽകണം എന്നാണ് 2021 ലെ ഫെഡറൽ നിയമത്തിലെ ആർട്ടിക്കൽ 29 അനുശാസിക്കുന്നത്. വാർഷിക അവധി വേതനത്തിൽ നിന്നും അലവൻസുകൾ പിടിക്കരുത് എന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.ലീവ് സാലറി സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷനിലോ ബന്ധപ്പെടണം എന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. ജോലിയിൽ പ്രവേശിച്ചു ഒരു വര്ഷം പൂർത്തിയാകുമ്പോൾ മുപ്പതു ദിവസത്തിൽ കുറയാത്ത വാർഷിക അവധി അനുവദിക്കണം. സേവന കാലയളവ് ആറ് മാസത്തിൽ കൂടുതലും ഒരു വർഷത്തിൽ കുറവും ആണെങ്കിൽ ജോലി ചെയ്ത ഓരോ മാസവും രണ്ട് ദിവസം അവധി എന്നുള്ള രീതിയിൽ കണക്കാക്കണം എന്നാണ് യു എ ഇ ഫെഡറൽ തൊഴിൽ നിയമത്തിൽ വ്യക്തമാക്കുന്നത്.