PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaമഴക്ക് ശമനം; ഇന്ന് മുന്നറിയിപ്പ് രണ്ട് ജില്ലകളിൽ മാത്രം

മഴക്ക് ശമനം; ഇന്ന് മുന്നറിയിപ്പ് രണ്ട് ജില്ലകളിൽ മാത്രം

മഴക്ക് ശമനം; ഇന്ന് മുന്നറിയിപ്പ് രണ്ട് ജില്ലകളിൽ മാത്രം

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനം. വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം മിതമായ മഴ മാത്രമാണ് ലഭിച്ചത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഞ്ഞ അലർട്ടുള്ളത്.

ഏതാനും ദിവസങ്ങളായി വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാൽ, ഇതിന്‍റെ ശക്തി കുറയുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം.

അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment