ഓണാഘോഷം സംഘടിപ്പിച്ച് ഫേസ് വളാഞ്ചേരി.
ദുബായ്: വളാഞ്ചരി മുനിസിപ്പാലിറ്റിയിലെയും പരിസര പ്രദേശങ്ങളിലെയും യു.എ.ഇ പ്രവാസികളുടെ കൂട്ടായ്മയായ ഫേസ് വളാഞ്ചേരി അതിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി “ഫേസ് ഓണം” എന്ന പേരിൽ സംഘടിപ്പിച്ചു.
ദുബായ്, കറാമയിലുള്ള സ്പോർട്സ് ബെ ഹാളിൽ വെച്ച് നടന്ന ആഘോഷപരിപാടിയിൽ യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളിൽനിന്നുമുള്ള വളാഞ്ചേരിക്കാരായ നിരവധി പ്രവാസികൾ പങ്കെടുത്തു. ഉച്ചക്ക് 12 മണിക്ക് സദ്യയോടെ ആരംഭിച്ച ചടങ്ങിൽ നിരവധി കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. പ്രമുഖ ഗായകൻ നിസാർ വയനാടിന്റെ ഗാനമേളയും, അൻഷാദ് അലി, ഷാഫി മംഗലം എന്നിവർ അവതരിപ്പിച്ച ഹാസ്യാനുകരണവും, കുട്ടികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസുകളും, ഫേസ് വളാഞ്ചേരിയുടെ വനിതാ വിംഗിന്റെ തിരുവാതിരയും, ആഘോഷങ്ങൾക്ക് നിറച്ചാർത്തേകി. അദീബ് കോപ്പിലത്തു, ഫൈസൽ കെ പി, ഹബീബ് പാലാറ, ജാഫർ പാലാറ, നൗഷാദ് ഖാലിദ്, ജാസിം കെ പി, ബഷീർ കെ പി, സകീർ ബാബു, ബിജു ആലൂർ, റിയാസ് കെ ടി, നിയാസ് മുണ്ടശ്ശേരി, റഷീദ് പി പി, പ്രസാദ്, സൂരജ് ,ഫാസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.