PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaറെക്കോഡുകൾ തിരുത്തി സ്വർണക്കുതിപ്പ്; പവന് 56,880

റെക്കോഡുകൾ തിരുത്തി സ്വർണക്കുതിപ്പ്; പവന് 56,880

റെക്കോഡുകൾ തിരുത്തി സ്വർണക്കുതിപ്പ്; പവന് 56,880

കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 56,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 7110 രൂപയാണ് വില.

കഴിഞ്ഞാഴ്ച 56,800 രൂപയിൽ പുതിയ ഉയരം കുറിച്ചിരുന്നു സ്വർണവില. പിന്നീട് മൂന്നുദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞു. എന്നാൽ ഇന്നലെ മുതൽ സ്വർണവിലയിൽ വീണ്ടും വർധന പ്രകടമായി.

ഒരു പവൻ സ്വർണത്തിന് അധികം വൈകാതെ 57,000 രൂപയായി വർധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഈ വർഷാവസാനത്തോടെ സ്വർണവില പുതിയ ഉയരങ്ങളിലെത്താനും സാധ്യതയുണ്ട്. 2024 ഡിസംബറോടെ സ്വർണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജൻസിയായ ഫിച്ച് സൊല്യൂഷന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്വർണവിലയിൽ 29 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment