എമിറേറ്റ്സ് പ്രീമിയർ ലീഗ് സീസൺ 4 മത്സരത്തിന്റെ ജേഴ്സി പ്രകാശനം അബുദാബിയിൽ നടന്നു.
അബുദാബി: എമിറേറ്റ്സ് പ്രീമിയർ ലീഗ് സീസൺ 4 മത്സരത്തിന്റെ ജേഴ്സി പ്രകാശനം അബുദാബിയിൽ നടന്നു. NH47 റെസ്റ്റോറന്റ് സ്പോൺസർ ചെയ്യുന്ന എമിറേറ്റ്സ് പ്രീമിയർ ലീഗ് സീസൺ- 4 ന്റെ ജേഴ്സി പ്രകാശനം അബുദാബിയിലെ അൽ സാബി ഗ്രൂപ്പിന്റെ ചെയർമാൻ ടി. ആർ വിജയ് കുമാർ നിർവഹിച്ചു. മാനേജിങ് ഡയറക്ടറും സി. ഇ. ഓ യുമായ അമൽ വിജയകുമാർ, ഗ്രൂപ്പ് ജനറൽ മാനേജർ പ്രതീക്ക് സെക്സേന തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ പതിനാറ് ഫ്രാഞ്ചൈസികളുടെയും ജേഴ്സികൾ പ്രകാശനം ചെയ്തു. യു എ ഇ ടെന്നിസ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ലേല അടിസ്ഥാനമാക്കിയുള്ള ടൂർണമെന്റിന്റെ നാലാം സീസണാണ് ഇത്തവണ നടക്കുന്നത്. ഒക്ടോബർ 13 ന് അബുദാബിയിലെ മസ്യാദ് ഗ്രൗണ്ടിലും, വൾക്കാനോ ടർഫ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് ഒരുദിവസം നീണ്ടുനിൽക്കുന്ന ഈ ക്രിക്കറ്റ് മാമ്മാങ്കം നടക്കുന്നത്. പതിനാറ് ഫ്രാഞ്ചൈസികൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ലേലത്തിലൂടെ കളിക്കാരെ തിരഞ്ഞെടുക്കുക എന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത. വിജയികൾക്ക് 10,000 ദിർഹവും റണ്ണർസ് അപ്പ് ടീമിന് 5,000 ദിർഹവുമാണ് ക്യാഷ് പ്രൈസായി ലഭിക്കുക.