PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaആകാശവാണി വാർത്താ അവതാരകൻ രാമചന്ദ്രൻ അന്തരിച്ചു.

ആകാശവാണി വാർത്താ അവതാരകൻ രാമചന്ദ്രൻ അന്തരിച്ചു.

ആകാശവാണി വാർത്താ അവതാരകൻ രാമചന്ദ്രൻ അന്തരിച്ചു.

തിരുവനന്തപുരം:  പ്രമുഖ റേഡിയോ വാർത്താ അവതാരകൻ ആകാശവാണി എം രാമചന്ദ്രൻ അന്തരിച്ചു. ദീർഘകാലം ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്നു. തിരുവനന്തപുരത്ത്‌ വച്ചായിരുന്നു അന്ത്യം. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന വാക്കുകളിലൂടെയായിരുന്നു വർഷങ്ങൾ മലയാളികൾ ആകാശവാണിയിലൂടെ വാർത്തകൾ ശ്രവിച്ചത്‌. ഇലക്‌ട്രിസിറ്റ്‌ ബോർഡ്‌ ഉദ്യോഗസ്ഥനായിരിക്കെ ആകാശവാണിയിലെത്തിയ രാമചന്ദ്രൻ ദീർഘകാലം അവിടെ തുടർന്നു. ഡൽഹിയിൽ നിന്ന്‌ മലയാളം വാർത്തകൾ വായിച്ച്‌ തുടങ്ങിയ രാമചന്ദ്രൻ പതിവ്‌ വാർത്താ അവതരണ ശൈലിയിൽ നിന്ന്‌ മാറി പുതിയൊരു ശൈലിക്ക്‌ തുടക്കം കുറിക്കുകയും ചെയ്തു. ഇതോടെയാണ്‌ രാമചന്ദ്രന്റെ ശബ്ദം ജനകീയമായത്‌.പല മാതൃകയിലുള്ള പരിപാടികളും ആകാശവാണിയിൽ രാമചന്ദ്രൻ അവതരിപ്പിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കൗതുക വാർത്തകൾ. പുതിയ ശൈലിയിലൂടെ കൗതുക പരമായ വാർത്തകളും, പ്രാദേശിക വാർത്തകളും മലയാളികളിലേക്കെത്തിച്ച രാമചന്ദ്രൻ റേഡിയോ അനൗൺസ്‌മെന്റിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്‌.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment