അബുദാബി ശക്‌തി തീയറ്റേഴ്‌സ് ഒരുക്കുന്ന ”പാട്ടിന്റെ വഴികൾ” ഇന്ന് അരങ്ങേറും
അബുദാബി : അബുദാബി ശക്‌തി തീയറ്റേഴ്‌സ് സംഘടിപ്പിക്കുന്ന ‘പാട്ടിന്റെ വഴികൾ’ എന്ന സംഗീത പരിപാടി ഇന്ന് അരങ്ങേറും .അബുദാബി കേരള സോഷ്യൽ സെന്ററിൽ രാത്രി 8 മണി മുതലാണ് പരിപാടി അരങ്ങേറുക. പ്രമുഖ കലാ നിരൂപകൻ ഇ ജയകൃഷ്ണൻ ആണ് പാട്ടിന്റെ വഴികൾ ഒരുക്കുന്നത്.കലാകാരന്മാരായ മുസ്തഫ പാടൂർ, സുരേന്ദ്രൻ ചാലിശ്ശേരി, രാമ ചന്ദ്രൻ എന്നിവരും പരിപാടിയിൽ അണിനിരക്കും. മലയാള സിനിമാ ഗാനങ്ങളുടെ പിറവിയും അതിന്റെ സംഗീത വഴികളും തുറക്കുന്ന ഒരു നവ്യാനുഭവം സംഗീത വിരുന്നു ആകും പാട്ടിന്റെ വഴികൾ.