PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗൾഫിൽ ആദ്യമായി കലാഭവൻ മണി സ്മാരക നാടൻ പാട്ട് മത്സരം ശനി, ഞായർ ദിവസങ്ങളിൽ.

ഗൾഫിൽ ആദ്യമായി കലാഭവൻ മണി സ്മാരക നാടൻ പാട്ട് മത്സരം ശനി, ഞായർ ദിവസങ്ങളിൽ.

ഗൾഫിൽ ആദ്യമായി കലാഭവൻ മണി സ്മാരക നാടൻ പാട്ട് മത്സരം ശനി, ഞായർ ദിവസങ്ങളിൽ.

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗൾഫിൽ ആദ്യമായി കലാഭവൻ മണി സ്മാരക നാടൻപാട്ട് മത്സരത്തിന് വേദിയൊരുക്കുന്നു.
ഭാരത് മുരളി നാടകോത്സവത്തിലൂടെയും ജിമ്മി ജോർജ്ജ് സമാരക അന്താരാഷ്‌ട്ര വോളിബോൾ ടൂര്ണമെന്റിലൂടെയും ഇന്തോ അറബ് സാംസ്കാരികോത്സവങ്ങളിലൂടെയും ഗൾഫ് മലയാളികളുടെ സാംസ്കാരിക പ്രവർത്തനരംഗത് തങ്ങളോടെതായ തനതുമുദ്രചാർത്തിയ കേരള സോഷ്യൽ സെന്ററിന്റെ പുതിയ സംരംഭമായ നാടൻ പാട്ട് മത്സരം നാടൻ പാട്ടിനെ ജനകീയവത്ക്കരിച്ച കലാഭവൻ മണിയുടെ നിത്യസ്മാരകമായി വരും വർഷങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.ഒക്ടോബർ അഞ്ച് , ആറ്  (ശനി, ഞായർ)  ദിവസങ്ങളിലായി വൈകിട്ട് 7 മുതൽ കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറുന്ന മത്സരത്തിൽ യുഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പതിനഞ്ചിലേറെ നാടൻപാട്ട് സംഘങ്ങൾ മാറ്റുരയ്ക്കുന്നു. ആദ്യറൗണ്ട് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന 5 സംഘങ്ങളായിരിക്കും  ഞായറാഴ്ച  നടക്കുന്ന സമാപന മത്സരത്തിൽ മാറ്റുരയ്ക്കുക. മത്സരങ്ങൾക്ക് അകമ്പടിയായി നാടൻ കലാരൂപങ്ങളുടെ വൈവിധ്യമാർന്ന അവതരണവും ഉണ്ടായിരിക്കും. നാടൻ പാട്ട് രംഗത്തെ ഏറെ പ്രശസ്തരായ പ്രമുഖർ വിധികർത്താക്കളായി പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ട്രോഫിയും സമ്മാനിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment