ഗാന്ധിജിയെ അനുസ്മരിച്ച് ഇൻകാസ് അബുദാബി
അബുദാബി: മഹാത്മാഗാന്ധിയുടെ 155 ആ മത് ജന്മദിനം അബുദാബി ഇക്കാസിന്റെ നേത്രത്വത്തിൽ സമുചിതമായി ആചരിച്ചു. അബുദാബി മലയാളി സമാജത്തിൽ നടന്ന ചടങ്ങിൽ ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി നൗഷാദ് സ്വാഗതം ആശംസിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി.യേശുശീലൻ പ്രതിജ്ഞാവാചകംചൊല്ലിക്കൊടുത്തു. ബിജു ആലപിച്ച വൈഷ്‌ണവ ജനതോമിന്റെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ, സലിംചിറക്കൽ,നിബു സാം ഫിലിപ്, അഹദ് വെട്ടൂർ, ദശപുത്രൻ, സാബു അഗസ്റ്റിൻ, സുരേഷ്‌കുമാർ ടി. വി.എന്നിവർ സംസാരിച്ചുഷാജഹാൻ ഹൈതർ നന്ദിപറഞ്ഞു രാജേഷ് മഠത്തിൽ, ഷാജികുമാർ, സുദിഷ് ബാജു അബ്ദുൽ സലാം, എന്നിവർ നേതൃത്വം നൽകി.