അബുദാബിയിൽ മെഗാ മ്യൂസിക്കല്‍ ആന്റ് കോമഡി ഷോ ഒക്ടോബർ 11 വെള്ളിയാഴ്ച്ച.
അബുദാബി : ഇന്ത്യ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്റര്‍ ഒരുക്കുന്ന സിനിമാ താരങ്ങൾ അണിനിരക്കുന്ന മെഗാ മ്യൂസിക്കല്‍ ആന്റ് കോമഡി ഷോ ഒക്ടോബർ 11 വെള്ളിയാഴ്ച്ച അരങ്ങേറും. ഓണാഘോഷഭാഗമായിട്ടാണ് പൊന്നോണം-2024 ഷോ സെന്റർ ഒരുക്കുന്നത്.സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായകന്‍ അഫ്‌സല്‍ ഇസ്മായില്‍, അഖില ആനന്ദ്, പ്രണവം ശശി, കബീര്‍, ഫര്‍ഹാന്‍ നവാസ്, ശ്രീജിത്ത് പെരുമന തുടങ്ങിയവര്‍ ഷോ നയിക്കും. വിവിധ പരിപാടികള്‍ സംഘടിപ്പിച്ചാണ് ഈ വര്‍ഷത്തെ ഓണം ഐ.എസ്.സി. ആഘോഷിക്കുന്നത്. അബുദാബി ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പൊന്നോണം-2024 ഒക്ടോബര്‍ 11 വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ.എസ്.സി. റൂഫ് ടോപ്പിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് മെഗാ മ്യൂസിക്കല്‍ ആന്റ് കോമഡി ഷോ അരങ്ങേറുക.

ടിക്കറ്റിലൂടെയായിരിക്കും പ്രവേശനം. ഐ എസ് സി അംഗങ്ങൾക്കും കുടുംബങ്ങൾക്കും അൻപത് ശതമാനം നിരക്കിൽ ടിക്കറ്റുകൾ നൽകും. പരിപാടിയുടെ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും 02-673 0066 നമ്പരില്‍ ബന്ധപ്പെടാം.ഐ.എസ്.സി. പ്രസിഡന്റ് ജയറാം റായ് എം, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, ട്രഷറര്‍ ദിനേഷ് പൊതുവാള്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.