യുവകലാസാഹിതി യു എ ഇ വാർഷിക സംഗമം സംഘടിപ്പിച്ചു.
അബുദാബി : യുവകലാസാഹിതി യുഎഇയുടെ വാർഷിക സംഗമം അബുദാബി കേരള സോഷ്യൽ സെന്ററിൽ വെച്ച് നടന്നു. പ്രമുഖ വാഗ്മിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി അബുദാബി യൂണിറ്റിൻ്റെ പി.ഭാസ്കരൻ മ്യൂസിക് ക്ലബ്ബിൻ്റെ സ്വാഗത ഗാനത്തോടെ തുടങ്ങിയ സംഗമത്തിൽ റഷീദ് പാലക്കൽ അനുശോചന പ്രമേയവും സെക്രട്ടറി ബിജു ശങ്കർ പ്രവർത്തന റിപ്പോർട്ടും പ്രസിഡണ്ട് സുഭാഷ് ദാസ് ഭാവി പരിപാടികളും അവതരിപ്പിച്ചു. യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ സഹരക്ഷാധികാരി വിൽസൺ തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ റോയ് ഐ വർഗ്ഗീസ് സ്വാഗതവും കൺവീനർ ആർ ശങ്കർ നന്ദിയും പറഞ്ഞു. സുഭാഷ് ദാസ്, അജി കണ്ണൂർ, നമിത സുബീർ, നൗഷാദ് അറക്കൽ, മനു കൈനകരി തുടങ്ങിയവർ അടങ്ങിയ പ്രസിഡിയം നടപടികൾ നിയന്ത്രിച്ചു.
വാർഷിക സംഗമത്തിൽ വെച്ച് ഭരത് മുരളി നാടക മത്സരത്തിൽ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി കുടുംബാംഗം സാക്ഷിത സന്തോഷിനെ അനുമോദിച്ചു. കൂടാതെ യുവകലാസാഹിതി യു.എ.ഇ യുടെ വാർഷിക പതിപ്പ് ‘ഗാഫ്’ വി കെ സുരേഷ് ബാബു മുതിർന്നയംഗം പ്രേംലാലിന് നൽകി പ്രകാശനം ചെയ്തു. യുവകലാസാഹാതി ദുബായ് യൂണിറ്റ് അംഗമായിരുന്ന നനീഷിൻ്റെ ഓർമ്മക്കായി പുറത്തിറക്കുന്ന ചെറുകഥാ സമാഹരത്തിൻ്റെ കവർ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.
കേരളത്തിൻറെ പുറത്തുള്ള മലയാളികളുടെ വൈജ്ഞാനിക സമ്പത്ത് സമാഹരിക്കുവാനും കേരളത്തിലുള്ള അഭ്യസ്തവിദ്യർക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുന്ന വിധത്തിൽ ഇത് ഉപയോഗപ്പെടുത്തുവാനും ലോക കേരള സഭ മുൻകൈ എടുത്ത് നൈപുണ്യ വികസനം അടക്കം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ കേരള സർക്കാർ മുൻകൈ എടുക്കണം എന്നതുൾപ്പെടെ നാല് പ്രമേയങ്ങൾ വാർഷിക സംഗമം അംഗീകരിച്ചു.