വിസ്‌ഡം ക്ലസ്റ്ററിനു കീഴിൽ ഇക്യുലിബിറിയം സംഘടിപ്പിച്ചു
അബുദാബി: “മൈൻഡ് യുവർ മൈൻഡ്” എന്ന പ്രമേയത്തിൽ ആർ.എസ്.സി. അബുദാബി ഈസ്റ്റ് വിസ്‌ഡം ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ “ഇക്യുലിബിറിയം” എന്ന മാനസികാരോഗ്യ ബോധവത്ക്കരണ സെഷൻ മുസഫ ഷാബിയാ 12 ലെ മാസിൻ കൾച്ചറൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. ആർ.എസ്.സി. സോൺ ചെയർമാൻ ലിൻഷാദ് അംജത് അധ്യക്ഷത വഹിച്ചു. നാഷണൽ എക്സിക്യൂട്ടീവ് അംഗം നിഷാദ് തലയാട് പദ്ധതി വിശദീകരണം നടത്തി. ഉദ്ഘാടന ചടങ്ങ് ഐ.സി.എഫ്. സെക്രട്ടറി റഹീം ഹാജി പാനൂർ നിർവഹിച്ചു.
“മാനവിക സമ്മർദ്ദത്തെ അതിജീവിക്കുക” എന്ന വിഷയത്തിൽ പ്രശസ്ത മാനസികാരോഗ്യ വിദഗ്ധനും മോട്ടിവേറ്ററുമായ ഡോ. ദാനിഷ് സലിം ക്ലാസുകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം സെക്രട്ടറി അനീസ് ഇടമരത്ത സ്വാഗതവും ഹബീബ് രാമനാട്ടുകര നന്ദിയും പറഞ്ഞു.