PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaമദ്യലഹരിയിൽ കാറോടിച്ച് അപകടം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ; രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല

മദ്യലഹരിയിൽ കാറോടിച്ച് അപകടം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ; രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല

മദ്യലഹരിയിൽ കാറോടിച്ച് അപകടം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ; രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാർ കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ, സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്.നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു. മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. സ്കൂട്ടർ യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment