ടിയോസ അബുദാബി ചാപ്റ്റർ സ്വീകരണം നൽകി
അബുദാബി: എഴുത്തുകാരനും എംജെ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപകനുമായ പി ഹരിദ്രനാഥിന് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ടിയോസ അബുദാബി ചാപ്റ്റർ സ്വീകരണം നൽകി. ടിയോസ അബുദാബി ചാപ്റ്റർ ചെയർമാൻ അസ്ഹറുദ്ധീൻ വാണിമേൽ മൊമെന്റോ കൈമാറി. ടിയോസ അബുദാബി ചാപ്റ്റർ ഭാരവാഹികളായ അജിനാസ് അരൂർ, റഫീഖ് തിരുവള്ളൂർ, മഹനാസ് കുറ്റിയാടി, നിസാർ കെഎം, മുൻ അദ്ധ്യാപിക രഹ്ന ടീച്ചർ, മൊയിതു എന്നിവർ സംബന്ധിച്ചു.