പുസ്തകങ്ങൾ രാജ്യപുരോഗതിയിലേക്കുള്ള താക്കോൽ – ശൈഖ് സുൽത്താൻ.
പുസ്തകമേളയിലെ ഓരോ ഒത്തുചേരലും ഷാർജയുടെ സാംസ്‌കാരിക കാഴ്ചപ്പാടിന്റെ ആഴത്തിലുള്ള അടിത്തറ വീണ്ടും ഉറപ്പിക്കുന്നുവെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) സി.ഇ.ഒ. അഹ്‌മദ് ബിൻ റക്കാദ് അൽ അമേരി തന്റെ മുഖ്യ പ്രഭാഷണത്തിൽ വ്യക്തമാക്കി. പ്രസാധക സമ്മേളനത്തിൽ 108 രാജ്യങ്ങളിൽനിന്നുള്ള 2,000-ലധികം പ്രസാധകർ 3,000-ത്തിലേറെ കരാറുകളിൽ ഒപ്പുവെച്ചു.തുടർച്ചയായ നാലാം വർഷവും പ്രസാധക സമ്മേളനം വൻനേട്ടമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.യു.എ.ഇ.യും മൊറോക്കോയും നിലനിർത്തിപോരുന്ന ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് മൊറോക്കോ യൂത്ത്, കൾച്ചർ, കമ്യൂണിക്കേഷൻ മന്ത്രാലയം ഡയറക്ടർ ലത്തീഫ മൊഫ്താകിർ ചടങ്ങിൽ വിശദീകരിച്ചു. മൊറോക്കോയ്ക്ക് ലഭിച്ച സ്ഥാനം സമ്പന്നമായ ഒരു പരിപാടിയാൽ ആദരിക്കപ്പെടും. 40-ലധികം മൊറോക്കൻ സാഹിത്യകാരന്മാർ, വർണാഭമായ പരിപാടികൾ, നാടകങ്ങൾ, മറ്റ് പരമ്പരാഗത പരിപാടികൾ, പാചകം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. മൊറോക്കൻ തുണിത്തരങ്ങളും കരകൗശലവസ്തുക്കളും മേളയിലുണ്ടെന്നും അവർ പറഞ്ഞു.43-ാമത് മേളയിലെ സാംസ്കാരിക വ്യക്തിത്വമായ പ്രശസ്ത അൾജീരിയൻ എഴുത്തുകാരനും നോവലിസ്റ്റുമായ അഹ്ലം മോസ്റ്റെഘനേമിയെ ചടങ്ങിൽ ആദരിച്ചു. അറബി ഭാഷാ അക്കാദമികളുടെ മേധാവികളും ആദരവ് ഏറ്റുവാങ്ങി.പുസ്തകോത്സവത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം ‘ഇറ്റ് സ്റ്റാർട്ട്സ് വിത്ത് എ ബുക്ക്’ ചടങ്ങിൽ പ്രദർശിപ്പിച്ചു. ഉദ്ഘാടനചടങ്ങിനുശേഷം ഷാർജ ഭരണാധികാരി പ്രദർശനവേദിയും വിവിധ പവിലിയനുകളും നടന്നുകണ്ടു.