അബുദാബി മലയാളി സമാജത്തിൻ്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികൾ ചാർജെടുത്തു.
അബുദാബി: അബുദാബി മലയാളി സമാജത്തിൻ്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികൾ ചാർജെടുത്തു.അബുദാബിയിലെ സാമൂഹൃ സാംസ്കാരിക രംഗത്തെ പ്രഗല്ഭരുടെ സാനിദ്ധൃത്തിൽ നടന്ന ചടങ്ങ് സമാജം അംഗങ്ങളുടെ സജീവ സാനിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.സമാജത്തിൻ്റെ സ്ഥാന മൊഴിയുന്ന വൈസ് പ്രസിഡണ്ട് രഖിൻ സോമൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സമാജത്തിൻ്റെ പുതിയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് കൊണ്ട് പ്രസിഡണ്ട് സലീം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സമാജം കോർഡിനേഷൻ കമ്മിറ്റി ചെയർമ്മാൻ ബി. യേശുശീലൻ, വൈസ്. ചെയർമാൻ ബാബു വടകര, കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് സലീം, വൈസ് പ്രസിഡണ്ട് ശങ്കർ സത്യൻ,ലേഡീസ് വിംഗ് കൺവീനർ ഗീത ജയചന്ദ്രൻ,മലയാളി സമാജം മുൻ പ്രസിഡണ്ട് വക്കം ജയലാൽ, സമാജം മുൻ ജനറൽ സെക്രട്ടറിമാരായ എൻ.പി മുഹമ്മദലി, കെ.എച്ച്. താഹിർ, എ.എം. അൻസാർ, സുരേഷ് പയ്യന്നൂർ, നിബു സാം ഫിലിപ്പ്, കെ.എസ്സ്.സി. മുൻ പ്രസിഡണ്ട്മാരായ പി. പത്മനാഭൻ, കൃഷ്ണകുമാർ, മലയാളം മിഷൻ പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി, ശക്തി തിയറ്റേർസ് പ്രസിഡണ്ട് കെ.വി. ബഷീർ , മലയാളി സമാജം കോർഡിനേഷനിലെ വിവിധ സംഘടന ഭാരവാഹികളായ പുന്നൂസ് ചാക്കോ, അനൂപ് നമ്പ്യാർ, നാസർ അള്ളംകോട്, ടോമിച്ചൻ, ബഷീർ.കെ വി , സാംസൺ, ബി. ദശപുത്രൻ, ഫ്രാക്സൺ, രാജേഷ് മഠത്തിൽ, ബിജു വാര്യർ, സുനിൽ ബാഹുലേയൻ, സമാജം ലേഡീസ് വിംഗ് കൺവീനർ ഷഹന മുജീബ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതവും പുതിയ ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.ഇൻകാസിൻ്റെ നേതൃത്വത്തിൽ മുഴുവൻ ഭാരവാഹികളേയും ഷാൾ അണിയിച്ച് സ്വീകരിച്ചു.ലഡു വിതരണവും പായസ വിതരണവും ഉണ്ടായിരുന്നു.
2024- 2025 വർഷത്തെ പുതിയ ഭാരവാഹികളായി ചാർജ് എടുത്തവർ
പ്രസിഡണ്ട് – സലീം ചിറക്കൽ, വൈസ് പ്രസിഡണ്ട് -നിസാർ .ടി.എം, ജനറൽ സെക്രട്ടറി -ടി.വി. സുരേഷ് കുമാർ, ട്രഷറർ – യാസിർ അറാഫത്ത്, ജോ. സെക്രട്ടറി – ഷാജഹാൻ ഹൈദർ അലി, ഓഡിറ്റർ- അഹദ് വെട്ടൂർ, ലാൻഡ് & ഫൈനാൻസ് കൺവീനർ – അബ്ദുൾ ഗഫൂർ വി, ചീഫ് കോർഡിനേറ്റർ – ഗോപകുമാർ ഗോപാലൻ, അസി. ട്രഷറർ – സൈജു രാധാകൃഷ്ണ പിള്ള, അസി. ഓഡിറ്റർ- ഷാജികുമാർ എ. ശശിധരൻ, ആർട്സ് സെക്രട്ടറി – ജാസിർ സലീം, അസി. ആർട്സ് സെക്രട്ടറി – സാജൻ ശ്രീനിവാസൻ. സ്പോർട്സ് സെക്രട്ടറി – സുധീഷ് വെള്ളാടത്ത്, അസി. സ്പോർട്സ് സെക്രട്ടറി – നടേശൻ ശശി,ലിറ്റററി സെക്രട്ടറി – മഹേഷ് എളനാട്,ലൈബ്രേറിയൻ & മലയാളം മിഷൻ – അനിൽ കുമാർ. എ.പി, സോഷ്യൽ വെൽഫയർ സെക്രട്ടറി -ബിജു കെ.സി