ഷാർജ പുസ്തകോത്സവത്തിൽ അതിഥിയായി ചേതൻ ഭഗത്
ഷാർജ : എക്സ്പോ സെന്ററിലെ കോൺഫറൻസ് ഹാളിൽ ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ്’ എന്ന കൃതിയെ ആധാരമാക്കിയാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്. പ്രണയം ആസ്പദമാക്കി തന്റെ പുതിയ നോവൽ അടുത്ത വർഷം പുറത്തിറങ്ങും. ദീപാവലി സമ്മാനമായി അടുത്ത വർഷം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ചേതൻ പറഞ്ഞു.
വിഡിയോ എത്ര വേണമെങ്കിലും കാണാം, പുസ്തകം വായിക്കാൻ വയ്യ എന്നതാണ് പുതിയ കാലത്തെ കൗമാരക്കാരുടെ നിലപാടെന്ന് അദ്ദേഹം കൂട്ടിച്ചെർത്തു. തലച്ചോർ ഉപയോഗിക്കുന്നില്ല എന്നതാണ് യുവ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചെർത്തു