അബുദാബിയിലെ സൗഹൃദ കൂട്ടായ്മയായ കേരള കിങ്‌സ് ‘പൾസ് ഓഫ് മ്യൂസിക്’ എന്ന പേരിൽ സംഗീത പരിപാടി ഒരുക്കുന്നു
അബുദാബി: അബുദാബിയിലെ സൗഹൃദ കൂട്ടായ്മയായ കേരള കിങ്‌സ് ”പൾസ് ഓഫ് മ്യൂസിക് ” എന്ന പേരിൽ സംഗീത പരിപാടി ഒരുക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം അബുദാബി മലയാളീ സമാജം പ്രസിഡന്റ് സലിം ചിറയ്ക്കൽ, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് സമീർ കല്ലറ , സെക്രട്ടറി റാഷീദ് പൂമാടം എന്നിവർ ചേർന്ന് നിർവഹിച്ചു. പെർഫെക്റ്റ് ബഷീർ, കേരള കിങ്‌സ് കൂട്ടായ്മ പ്രസിഡന്റ് റഹീസ് പല്ലാർ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് റഹ്മത് റെസ്റ്റോറന്റ് ഹംദാനിൽ ആണ് പ്രകാശനം നടന്നത്. കൂട്ടായ്മ വൈസ് പ്രസിഡന്റ് ഡോക്ടർ അരുൺ മഞ്ഞുമ്മൽ, സെക്രട്ടറി ഉനൈസ് മലപ്പുറം, ട്രഷറർ മുഹമ്മദ് മുക്താർ കോലുപാലം, ജോയിൻ സെക്രട്ടറി ഹനീഫ് കൊച്ചി, രക്ഷാധികാരികൾ ആയ സിനാൻ കോലുപാലം, സിദ്ദീക് സിദ്ധു ,വർക്കിങ് മെമ്പേഴ്‌സായ സാബു, ലത്തീഫ് എന്നിവർ നേതൃത്വം നൽകി. അബുദാബിയിലെ ഇൻഫ്ളുവൻസേർസും പരിപാടിയിൽ പങ്കെടുത്തു.
നവംബർ 29 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ആണ് വൈകുന്നേരം 6:30 മുതൽ പൾസ് ഓഫ് മ്യൂസിക് അരങ്ങേറുക.പിന്നണി ഗായകനായ അതുൽ& ടീം ,കൊണ്ടോട്ടിക്കാരൻ ബാപ്പുട്ടി . ഗായിക ഷെയ്ഖ എന്നിവർ നേതൃത്വം നൽകുന്ന നിരവധി സംഗീത പ്രതിഭകൾ അണിനിരക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ലൈവ് മ്യൂസിക് , ഡാൻസ് , ഡി ജെ എന്നിവ എല്ലാം കോർത്തിണക്കിയാണ് കേരളം കിങ്‌സ് കൂട്ടായ്മ ”പൾസ് ഓഫ് മ്യൂസിക് സീസൺ 1” ഒരുക്കുന്നത്.