ഇടുക്കി ഗോൾഡ് നാളെ മുസഫയിൽ പ്രവർത്തനം ആരംഭിക്കും:സിനിമ താരം അനൂപ് മേനോൻ മുഖ്യ അതിഥി.
അബുദാബി: ചുരുങ്ങിയ സമയം കൊണ്ട് തന്നെ രുചി വൈവിധ്യങ്ങൾ കൊണ്ട് അബുദാബിക്കാരുടെ മനസ്സിൽ ഇടം നേടിയ ഇടുക്കി ഗോൾഡ് റെസ്റ്റോറന്റിന്റെ രണ്ടാമത് ബ്രാഞ്ച് മുസ്സഫയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഷാബിയാ പത്തിൽ ഫീനിക്സ് ഹോസ്പിറ്റലിന് പുറകിൽ ആയിട്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. നാളെ (2025 ജനുവരി 1) വൈകുന്നേരം അഞ്ച് മണിക്ക് ആണ് ഉത്‌ഘാടനം നടക്കുക. സിനിമാതാരം അനൂപ് മേനോൻ മുഖ്യ അതിഥിയായി പങ്കെടുക്കും.കലാ സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുക്കും. പരമ്പരാഗത കേരള ശൈലിയിലുള്ള പാചകത്തിന് പേരുകേട്ട ഇടുക്കി ഗോൾഡ് , ആധികാരികമായ കേരള ഡൈനിംഗ് അനുഭവം പ്രദാനം ചെയ്യുന്നു.