അബുദാബി മലയാളി സമാജം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
അബുദാബി: അബുദാബി മലയാളി സമാജം ക്രിസ്മസ് ആഘോഷം സമാജം ബാലവേദിയുടെ നേതൃത്വത്തിൽ വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു.കരോൾ ഘോഷയാത്രയോട് കൂടി ആരംഭിച്ച പരിപാടിയിൽ ഗെയിം ഷോകളും, കുട്ടികളുടെ ക്രിസ്മസ് ഫാഷൻ ഷോ ഉൾപ്പെടെ നിരവധി കലാപരിപാടികളും വേദിയിൽ അരങ്ങേറി. സമാജം ബാലവേദിയുടെ പരിപൂർണ്ണ നേതൃത്വത്തിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബി ട്രാഫിക് വിഭാഗത്തിലെ താരിഖ് അബ്ദുൾ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ആഘോഷ പരിപാടികൾ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡണ്ട് വൈദർശ് അദ്ധ്യക്ഷം വഹിച്ചു. സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, ട്രഷറർ യാസർ അറാഫത്ത്, ആർട്സ് സെക്രട്ടറി ജാസിർ, അസി. ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, സമാജം കോർഡിനേഷൻ ചെയർമ്മാൻ യേശുശീലൻ, വൈസ് ചെയർമ്മാൻ എ.എം. അൻസാർ , ലേഡീസ് വിംഗ് കൺവീനർ ലാലി സാംസൺ,ബാലവേദി വൈസ് പ്രസിഡണ്ട്മാരായ വൈഗ മഹേഷ്, ഷെർവിൻ ഷാജഹാൻ ആർട്സ് സെക്രട്ടറി തീർത്ഥ രാജേഷ്, സ്പോർട്സ് സെക്രട്ടറി ഡാനിയ ശശി, എന്നിവർ സംസാരിച്ചു.ബാലവേദി സെക്രട്ടറി ആൻവി പ്രദീപ് സ്വാഗതവും കോർഡിനേറ്റർ വൈഗ അഭിലാഷ് നന്ദിയും പറഞ്ഞു. ബാലവേദി ആർട്സ് ജോ. കൺവീനർ ആഗ്‌നേയ പ്രസാദ് , ജോ. സെക്രട്ടറി തപസ്യ തടത്തിൽ, ഷെസ ഷാജഹാൻ, ലേഡീസ് വിംഗ് ജോ. കൺവീനർ ഷീന ഫാത്തിമ എന്നിവർ അവതാരകർ ആയിരുന്നു.