ആലുവ സ്വദേശിനി റംസാന എന്ന മിടുക്കി ഇനി ആകാശങ്ങൾ കീഴടക്കും.
കൊച്ചി: ആലുവ സ്വദേശിനി റംസാന എന്ന മിടുക്കി ഇനി ആകാശങ്ങൾ കീഴടക്കും. ആലുവ കീഴമാട് മരക്കാട്ടികുഴി ജബ്ബാറിന്റെയും,മൈമൂനയുടെയും മകൾ റംസാനക്ക് ഗവർമെന്റ് ഓഫ് ഇന്ത്യ അംഗീകാരമുള്ള ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നും കൊമേർഷ്യൽ പൈലറ്റ് ന്റെ ലൈസൻസ് ലഭിച്ചു. ഡിഗ്രി ഒന്നാം വർഷ പഠനം ഉപേക്ഷിച്ചു പൈലറ്റ് ആകാൻ സൗത്ത് ആഫ്രിക്കയിലേക്കാണ് വിമാനം കയറുന്നത്. പ്രതികൂല കാലാവസ്ഥയിലും സാഹചര്യത്തിലും പഠനം മുന്നോട്ട് കൊണ്ട് പോയി. മൾട്ടി എഞ്ചിൻ അടക്കം വിമാനങ്ങൾ 243 മണിക്കൂർ പറത്തി സൗത്ത് ആഫ്രിക്കൻ സിവിൽ എവിയേഷൻ സർട്ടിഫൈഡ് കോമേർഷ്യൽ പൈലറ്റ് ന്റെ ലൈസൻസും ഈ മിടുക്കി സ്വന്തമാക്കിയിരുന്നു. യു എ ഇ യുടെ വിമാനം പറത്തുക എന്നതാണ് റംസാനയുടെ അടുത്ത ലക്‌ഷ്യവും സ്വപ്നവും.
