അബുദാബി പത്തനംതിട്ട ജില്ലാ കെഎംസിസി ‘യൂണീക് 2025 സീസൺ -2’ ഞായറാഴ്ച.
അബുദാബി : പത്തനംതിട്ട ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യൂണീക് 2025 സീസൺ -2’ പ്രവർത്തക കുടുംബ സംഗമം ഫെബ്രുവരി ഒൻപതു ഞായറാഴ്ച ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ നടക്കും. ജില്ലയിൽ നിന്നുള്ള കെഎംസിസി പ്രവർത്തകർക്കായി ഇത് തുടർച്ചയായ രണ്ടാം വർഷമാണ് സംഗമം സംഘടിപ്പിക്കുന്നത്. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ലീഡേഴ്സ് ടോക്ക് സെക്ഷൻ മുതിർന്ന കെഎംസിസി നേതാവും ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ്മായ വി പി കെ അബ്ദുല്ല ഉൽഘാടനം ചെയ്യും. സംസ്ഥാന കെഎംസിസി സെക്രട്ടറി ഇ ടി എം സുനീർ മുഖ്യ പ്രഭാഷണം നിർവഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ ഹംസ ഹാജി പാറയിൽ, ഷാനവാസ് പുളിക്കൽ, നിസാമുദ്ധീൻ പനവൂർ, ഐ ഐ സി റിലീജിയസ് വിഭാഗം സെക്രട്ടറി ഇസ്ഹാഖ് നദ് വി ,വിവിധ ജില്ലാ കെഎംസിസി ഭാരവാഹികൾ എന്നിവർ സന്നിഹിതരാകും. കളറിംഗ്, ഡ്രോയിങ് മത്സരങ്ങൾ, ക്വിസ് മത്സരം മറ്റ് വിജ്ഞാന-കല-കായിക മത്സരങ്ങൾ, മാപ്പിളപ്പാട്ടു ഗായകൻ റാഫി മഞ്ചേരിയുടെ ഇശൽ വിരുന്ന് തുടങ്ങിയ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി നടക്കും.