PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളി സമാജം യു.എ.ഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ്: ഓവറോൾ ട്രോഫി അബുദാബി ഇന്ത്യൻ സ്കൂൾ നേടി.

അബുദാബി മലയാളി സമാജം യു.എ.ഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ്: ഓവറോൾ ട്രോഫി അബുദാബി ഇന്ത്യൻ സ്കൂൾ നേടി.

അബുദാബി മലയാളി സമാജം യു.എ.ഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ്: ഓവറോൾ ട്രോഫി അബുദാബി ഇന്ത്യൻ സ്കൂൾ നേടി.

അബുദാബി : അബുദാബി മലയാളി സമാജത്തിൻ്റെ യു.എ.ഇ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ഓവറോൾ ട്രോഫി  അബുദാബി ഇന്ത്യൻ സ്കൂൾ നേടി. സൺറൈസ് ഇംഗ്ലീഷ് പ്രെവറ്റ് സ്കൂളിനാണ് രണ്ടാം സ്ഥാനം.അബുദാബി അത് ലറ്റിക് ക്ലബ് ഗൌണ്ടിൽ നടന്ന മൽസരം സമാജം രക്ഷാധികാരി ലൂയിസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു: പ്രസിഡണ്ട് സലിം ചിറക്കലിൻ്റെ അദ്ധ്യക്ഷതയിൽ കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് എ.കെ. ബീരാൻകുട്ടി സമാജം കോർഡിനേഷൻ ചെയർമ്മാൻ ബി. യേശുശീലൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും സ്പോർടസ് സെക്രട്ടറി സുധീഷ് കൊപ്പം നന്ദിയും പറഞ്ഞു. ബാലവേദി പ്രസിഡണ്ട് വൈദർശ് ബിനു പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. യു.എ.ഇ യിലെ വിവിധ സ്കൂളുകളിൽ നിന്നായി മുന്നൂറ്റി അമ്പതിൽപ്പരം കുട്ടികൾ പങ്കെടുത്ത കായികമേളയിൽ വിവിധ വിഭാഗങ്ങളിലായി നവൻ സുജിത്ത്, അഗത അജേഷ് , ഒമർ സക്കറിയ,അലിൻ ഇൻസാഫ്, ജയ് മണി കണ്ഠൻ, ലസ ഫാത്തിമ, എൽട്ടൻ കെവിൻ, ബാല സേതുമാധവൻ, മുഹമ്മദ് റിയാദ്, ഷനൽ ലോബോ എന്നിവർ വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത ചാമ്പ്യൻന്മാരായി. സമാപന ചടങ്ങിൽ പ്രസിഡണ്ട് സലിം ചിറക്കൽ ട്രോഫികൾ വിതരണം ചെയ്തു ട്രഷറർ യാസിർ അറാഫത്ത് നന്ദി പറഞ്ഞു.
കായിക മേളക്ക് സമാജം ഭാരവാഹികളായ ടി.എം. നിസാർ, ഷാജികുമാർ, ഷാജഹാൻ ഹൈദരലി, ഗോപകുമാർ, സൈജു പിള്ള, ഗഫൂർ എടപ്പാൾ, ജാസിർ, സാജൻ ശ്രീനിവാസൻ, മഹേഷ് എളനാട്, ബിജു. കെ.സി. വനിത വിഭാഗം ഭാരവാഹികൾ ആയ ലാലി സാംസൺ, ശ്രീജ പ്രമോദ്, നമിത സുനിൽ, ഷീന ഫാത്തിമ, ചിലു സൂസൺ മാത്യു, കോർഡിനേഷൻ ഭാരവാഹികളായ എ.എം. അൻസാർ, സുരേഷ് പയ്യന്നൂർ, രെഖിൻ സോമൻ, കെ.വി. ബഷീർ, വളണ്ടിയർ ക്യാപ്റ്റൻ  അഭിലാഷ് പിള്ള, വൈസ് കാപ്റ്റൻമ്മാരായ രാജേഷ് കുമാർ കൊല്ലം, ബിബിൻ ഷാനു ,  അനീഷ് ഭാസി, നാസർ അല്ലങ്കോട്, ടോമിച്ചൻ, രജീദ് പട്ടോളി,മനു കൈനകരി. ബിജു വാര്യർ, പ്രദീപ് പിള്ള,പ്രമോദ് , രഖിൻ സോമൻ എം.യു.ഇർഷാദ്, സിറാജുദീൻ,വിവിധ സംഘടന നേതാക്കൾ  എന്നിവർ നേതൃത്വം നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment