സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു കൊണ്ട് വടകര എൻ ആർ ഐ ഫോറം, അബുദാബി നടത്തിയ സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി.
അബുദാബി: സാമൂഹ്യ വിപത്തായി മാറിയ ലഹരിക്കെതിരെയുള്ള സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് വടകര എൻ ആർ ഫോറം, അബുദാബി കേരള സോഷ്യൽ സെന്ററിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി. വനിതാ വിഭാഗം വീടുകളിൽ നിർമ്മിച്ച പലഹാരങ്ങളും സ്വാദിഷ്ടമായ വിഭവങ്ങളും ചേർത്ത് നടത്തിയ നോമ്പ് തുറയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. ഇന്ത്യൻ എംബസി, സോഷ്യൽ വെൽഫയർ ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് മുഖ്യാതിഥി ആയിരുന്നു. കമ്മ്യൂണിറ്റി പോലീസ് മേധാവി ആയിഷ, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വ്യവസായ പ്രമുഖർ , മീഡിയ പ്രതിനിധികൾ, വടകര NRI ഫോറം ഷാർജ, ദുബായ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ലഹരിക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഘയുടെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ എംബസി സോഷ്യൽ വെൽഫയർ ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയറാം റായ് മിത്രംപാടിന് വടകര എൻ ആർ ഐ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഇന്ദ്ര തയ്യിൽ, രവീന്ദ്രൻ മാസ്റ്റർ എന്നിവരുടെയും എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നൽകി പ്രകാശനം ചെയ്തു. വടകര എൻ ആർ ഐ ഫോറം പ്രസിഡണ്ട് ബഷീർ ഹാജി കപ്ലിക്കണ്ടി അധ്യക്ഷനായ ചടങ്ങിൽ, ജനറൽ സെക്രട്ടറി ശ്രീജിത്ത് പുനത്തിൽ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് പയ്യോളി നന്ദിയും പറഞ്ഞു.