അബുദാബി ഐ ഐ സി ഖുർആൻ പാരായണ മത്സരത്തിന് വർണാഭമായ തുടക്കം.
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ റിലീജിയസ് വിഭാഗം സംഘടിപ്പിക്കുന്ന നാലാമത് ഖുർആൻ പാരായണ മത്സരം ആരംഭിച്ചു.ഔഖാഫ് പ്രതിനിധികളും പ്രമുഖ ഖാരിഈങ്ങളും വിധികർത്താക്കളായ പരിപാടി ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജിയുടെ അധ്യക്ഷതയിൽ അബുദാബി പ്രസിഡൻഷ്യൽ കോർട്ട് അഡ്വൈസർ ഷെയ്ഖ് അലി അൽ ഹാഷിമി ഉദ്ഘാടനം നിർവഹിച്ചു.മൂന്ന് കാറ്റഗറിയിൽ നടക്കുന്ന പാരായണ മത്സര വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസാണ് കാത്തിരിക്കുന്നത്.ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള സ്വാഗതം പറഞ്ഞു. അബുദാബി സുന്നി സെന്റർ പ്രസിഡണ്ട് അബ്ദു റഹ്മാൻ തങ്ങൾ, അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി യൂസുഫ് മാട്ടൂൽ ആശംസകൾ നേർന്നു.

റിലീജിയസ് വിങ് സെക്രട്ടറി ഇസ്ഹാഖ് നദ്‌വി നന്ദി പറഞ്ഞു.ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ബി സി അബൂബക്കർ, അബ്ദുൽ റഊഫ് അഹ്സനി, അബ്ദുള്ള ഫാറൂഖി, വി പി കെ അബ്ദുള്ള, ഇബ്രാഹിം മുസ്‌ലിയാർ, അബ്ദുള്ള നദ്‌വി, എഞ്ചിനീയർ സമീർ, അഷ്‌റഫ് ഹാജി വാരം, ഹാഷിം ഹസ്സൻ കുട്ടി, ഹുസൈൻ. സി, സുനീർ ബാബു,മഷൂദ് നീർച്ചാൽ, ജാഫർ കുറ്റികോട്, കമാൽ മല്ലം എന്നിവർ നേതൃത്വം നൽകി. രണ്ടാം ദിവസത്തിൽ പെൺകുട്ടികളുടെയും സമാപന ദിനം ആൺ കുട്ടികളുടെയും മത്സരം നടക്കുന്നതാണ്. ഖുർആനോട് ആദരവും അതിന്റെ ആത്‍മീയവും സർഗാത്മകവും മാനവികവുമായ മേഖലയിൽ സർഗ്ഗ പ്രതിഭകൾ മാറ്റുരച്ചു കൊണ്ട് വളർന്ന് വരുന്ന പുതിയ തലമുറയിലൂടെ പരന്ന ഖുർആൻ വായന സമൂഹത്തിൽ വളർത്തി എടുക്കുകയും ഇന്ത്യൻ സമൂഹത്തിൽ ഖുർആൻ ഉയർത്തി പിടിക്കുന്ന സവിശേഷ മാതൃകകൾ പകർന്ന് കൊടുക്കലുമാണ് ഇസ്ലാമിക് സെന്റർ ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്ന പ്രേക്ഷകർക്കും പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും ആകർഷകമായ സമ്മാനങ്ങളും മറ്റും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.