എസ്സ്.എൻ.ഡി.പി.യോഗം ( സേവനം) അബുദാബി യൂണിയൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
അബുദാബി: എസ് എൻ ഡി പി യോഗം(സേവനം) യു എ ഇ അബുദാബി യൂണിയൻ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. പുതിയ അഡ്ഹോക് കമ്മിറ്റി ചെയർമാനായി മനീഷിനേയും, വൈസ് ചെയർമാനായി ഉദയ ലാലിനേയും, കൺവീനറായി ചാറ്റർജി കായംകുളത്തിനേയും തെരെഞ്ഞെടുത്തു. കൗൺസിൽ അംഗങ്ങളായി ബിനു വാസുദേവൻ, കിരൺ ശങ്കർ, പ്രവീൺ, അജയ് തുടങ്ങിയവരെ എസ്സ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു.

ചടങ്ങിൽ അബുദാബി യൂണിയൻ വൈസ് പ്രസിഡന്റായിരുന്ന മണിലാൽ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ.രാജൻ ആശംസകൾ അറിയിച്ചു. യൂണിയൻ സെക്രട്ടറി ആയിരുന്ന ഡോക്ടർ രജ്ഞിത്ത് സ്വാഗതവും ശ്യാം നന്ദിയും പറഞ്ഞു.