ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു.
മസ്കത്ത് : ബൗഷർ വിലായത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരിച്ചത് പ്രവാസി മലയാളിയും ഭാര്യയും. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പങ്കജാക്ഷൻ (59) ഭാര്യ തമിഴ്നാട് സ്വദേശി സജിത (53) എന്നിവരാണ് മരിച്ചത്.സ്ഫോടനത്തെ തുടർന്ന് കെട്ടിടം ഭാഗികമായി തകർന്നുവീണു. സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.